കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃത ആശുപത്രിയില്‍ നഴ്‌സായി വിദ്യാര്‍ത്ഥികളോ?

Google Oneindia Malayalam News

aims
കൊച്ചി: കേരളത്തിലെ പേരുകേട്ട ആശുപത്രികളിലൊന്നാണ് മാതാ അമൃതാനന്ദമയിയുടെ പേരിലുള്ള കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. മറ്റെവിടെയും കിട്ടാത്ത ആശ്വാസം തേടി അമൃത ആശുപത്രിയിലെത്തുന്ന 'അമ്മ'യുടെ ഭക്തരടക്കമുള്ള രോഗികളെ പരിചരിക്കുന്നത് പഠനം പോലും പൂര്‍ത്തിയാക്കാത്ത അന്യസംസ്ഥാന വിദ്യാര്‍ത്ഥിനികളോ?

തമിഴ് നാട് അടക്കമുള്ള നഴ്‌സിംഗ് കോളേജുകളില്‍ പഠിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെയാണ് ഇന്റേണ്‍ഷിപ് എന്ന പേരില്‍ ഇവിടെ ജോലിക്ക് വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒരു സ്വകാര്യ ടി വി ചാനലാണ് വിവരം പുറത്തുവിട്ടത്. ഐ സി യു ഉള്‍പ്പെടെ അതീവ ശ്രദ്ധ വേണ്ട പലയിടങ്ങളിലും ഇത്തരം ഇന്റേണിമാരാണ് നഴ്‌സുമാരുടെ ജോലി ചെയ്യുന്നത് എന്നാണ് ചാനല്‍ റിപ്പോര്‍ട്ട്.

അമൃത ആശുപത്രിയില്‍ രോഗികള്‍ക്ക് മരുന്ന് കൊടുക്കുന്നതും കുത്തിവെപ്പ് നടത്തുന്നതും പഠനം പൂര്‍ത്തിയാക്കുകയോ ആവശ്യത്തിന് പരിശീലനം ലഭിക്കുകയോ ചെയ്യാത്ത ഇന്റേണ്‍ഷിപ് വിദ്യാര്‍ത്ഥികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോളേജ് യൂണിഫോമിനൊപ്പം നഴ്‌സുമാരുടെ യൂണിഫോം കൂടി അണിഞ്ഞാണത്രേ ഇവരുടെ നടപ്പ്.

എന്നാല്‍ അന്യസംസ്ഥാനത്തു നിന്നുള്ള വിദ്യാര്‍ത്ഥികളെ കേരളത്തിലെ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പിന് വെക്കരുതെന്ന് നിയമമുണ്ട്. ഈ വ്യവസ്ഥ കാറ്റില്‍പ്പറത്തിയാണത്രേ അമൃത ആശുപത്രിയുടെ നടപടി. ഇന്റേണ്‍ഷിപ് എന്ന പേരില്‍ ശമ്പളം കൊടുക്കാതെ ജോലിക്ക് ആളെ കിട്ടുമെന്നതും നഴ്‌സിംഗ് സമരത്തിലൂടെയുണ്ടായ പ്രതിസന്ധിയും ഇതിന് കാരണായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

English summary
Television channel reporting that Kochi Amrita Hospital using students as nurses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X