ടിപി വധം: സിപിഎമ്മിനെ സംശയമെന്ന് എഐവൈഎഫ്

കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സമിതി സമ്മേളനത്തിലെ റിപ്പോര്‍ട്ടിലാണ് സി പി എമ്മിനും ഡി വൈ എഫ് ഐക്കും എതിരെ ആക്ഷേപങ്ങളുമായി എ ഐ വൈ എഫ് രംഗത്തെത്തിയത്. സി പി എമ്മിന്റെ പ്രവൃത്തികള്‍ നീരീക്ഷിച്ചാല്‍ ടി പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കുള്ളത് പോലെയാണ് തോന്നുന്നത് എന്നായിരുന്നു സമ്മേളനത്തിലെ റിപ്പോര്‍ട്ട്. സി പി എമ്മിന്റെ നിലപാട് എല്ലാ ഇടതുപ്രസ്ഥാനങ്ങളെയും ബാധിക്കുന്നു എന്നും സമ്മേളനം കുറ്റപ്പെടുത്തി.
ഇടതുസമരങ്ങള്‍ പൊളിക്കുന്നതില്‍ ഡി വൈ എഫ് ഐ ഉത്സാഹം കാണിക്കുന്നു എന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇടതുപക്ഷ യുവജന സംഘടനകള്‍ ഒന്നിച്ച് നടത്തിയ പ്രക്ഷോഭങ്ങള്‍ പൊളിച്ചത് ഡി വൈ എഫ് ഐ ആണെന്നും സമ്മേളനം കുറ്റപ്പെടുത്തി.
എ ഐ വൈ എഫിന്റെ പത്തൊന്‍പതാം സംസ്ഥാന സമ്മേളനമാണ് കോഴിക്കോട് നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി വന്‍ യുവജനറാലി തിങ്കളാഴ്ച മൂന്നുമണിയോടെ നടന്നു. കോഴിക്കോട് കടപ്പുറമാണ് സമ്മേളന നഗരി.












Click it and Unblock the Notifications