രാഹുല്‍ ഈശ്വറിനെതിരെ തോക്കുസ്വാമി

ലണ്ടനില്‍ നന്നും ഉന്നതവിദ്യാഭ്യാസം കഴിഞ്ഞെത്തിയ രാഹുല്‍ ഈശ്വര്‍ ആര്‍ഷഭാരത സംസ്‌കാരത്തിന് വേണ്ടി വാദിയ്ക്കുന്നയാളാണ് അയാള്‍ ഇത്തരത്തിലൊരു ഷോയില്‍ പങ്കെടുക്കുന്നത് നാടിന് അപമാനമാണ്. രാഹുല്‍ ഭാരത സംസ്‌കാരവും തന്ത്രി കുടുംബത്തിന്റെ സല്‍പേരും തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളെ വഴിതെറ്റിക്കുന്ന അശ്ലീച്ചുവയുള്ള പരിപാടി ചാനല്‍ അധികൃതര്‍ നിര്‍ത്തണം- സ്വാമി പറഞ്ഞു.
ഇത്തരം പരിപാടികളാണ് പാവപ്പെട്ട പെണ്‍കുട്ടികളെ അപമാനിയ്ക്കാനും അവരുടെ ജീവനെടുക്കാനുമുള്ള ദുഷ്‌പ്രേരണ പലരിലുമുണ്ടാക്കുന്നതെന്നും തോക്കുസ്വാമി ആരോപിച്ചിട്ടുണ്ട്.
ഇംഗ്ലീഷിലെ ബിഗ് ബ്രദര്‍ എന്ന റിയാലിറ്റിഷോയ്ക്ക് സമാനമായിട്ടാണ് സൂര്യ ടിവിയില്‍ മലയാളി ഹൗസ് തുടങ്ങിയിരിക്കുന്നത്. മത്സരാര്‍ത്ഥികളെല്ലാം ഒരു വീട്ടില്‍ ഒന്നിച്ചുകഴിയുന്നതാണ് മത്സരത്തിന്റെ രീതി. രാഹുല്‍ ഈശ്വറുള്‍പ്പൈ പതിനാല് പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പരിപാടിയ്‌ക്കെതിരെ പലഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications