ചിത്രനഗരമാകാനൊരുങ്ങി കോട്ടയം
കോട്ടയം: അക്ഷരനഗരമെന്ന് പേരുകേട്ട കോട്ടയത്തിന് പുതിയൊരു വിശേഷണം കൂടി. സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്ന ചിത്രരചനാക്യാമ്പിന്റെ അവസാനത്തോടെ കോട്ടയം ചിത്രനഗരമെന്ന പേരുകൂടി അര്‍ഹത നേടും. സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിലാണ് രണ്ടാഴ്ച നീളുന്ന ചുമര് ചിത്രരചനാ ക്യാമ്പ് കോട്ടത്ത് നടക്കുന്നത്. 250 ചിത്രകാരന്മാരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. മെയ് 25ന് ക്യാമ്പ് കഴിയുമ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ ചുമര്ച്ചിത്രനഗരമായി കോട്ടയം മാറും.
നഗരത്തില്‍ പ്രധാനപ്പെട്ട ഇരുപതോളം സ്ഥലങ്ങളിലെ ചുവരുകളിലാണ് ചിത്രങ്ങള്‍ വരയ്ക്കുക. ജില്ലാ ആശുപത്രി, സിവില്‍ സ്റ്റേഷന് എന്നിവിടങ്ങളിലെ ചുവരുകളിലെല്ലാം മനോഹരമായ കലാസൃഷ്ടികള്‍ ഉടലെടുക്കും.
പരമ്പരാഗതരീതിയിലുള്ള ചുവര്‍ചിത്രരചനയ്ക്ക് പുറമേ ഗ്രാമീണ, ഗോത്ര ചിത്രകല, മധുബനി, വര്‍ളി, സമകാലീന ചുര് ചിത്രകല എന്നീ മേഖലകളില്‍ നിന്നും ചിത്രകാരന്മാര് ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. പ്രശസ്ത ചിത്രകാരനായ ലക്ഷ്മ ഗൗഡയാണ് പഞ്ചവര്‍ണം എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പിന്റെ നേതാവ്.
തമിഴ്നാട്, കര്‍ണാടകം, രാജസ്ഥാന്, ജമ്മു-കശ്മീര്‍, മധ്യപ്രദേശ്, ജര്‍മ്മനി, ഇറ്റലി, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള ചിത്രകാരന്മാര് ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.
കോട്ടയത്തെ പഴക്കമേറിയ ക്ഷേത്രങ്ങളിലും പള്ളികളിലുമെല്ലാം ചുമര്‍ചിത്രങ്ങളുടെ അപൂര്വ്വശേഖരങ്ങളുണ്ട്. ഈ പെരുമ ഇനി നഗരത്തിലെ ചുവരുകളിലേയ്ക്കും നിറയുകയാണ്. കാലത്തെ വെല്ലുന്നതരത്തില്‍ തയ്യാറാക്കുന്ന നിറക്കൂട്ടുകള്‍ ചേര്‍ത്താവും കലാകാരന്മാര് കോട്ടയത്തെ ചിത്രനഗരമാക്കുക. സിമന്റിലും ടൈലിലും എന്നുവേണ്ട സാധ്യമായ മാധ്യമങ്ങളിലെല്ലാം കോട്ടയത്തെ ചുവരുകളില്‍ ചിത്രങ്ങള്‍ വിരിയും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications