കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിത്രനഗരമാകാനൊരുങ്ങി കോട്ടയം

  • By Lakshmi
Google Oneindia Malayalam News

കോട്ടയം: അക്ഷരനഗരമെന്ന് പേരുകേട്ട കോട്ടയത്തിന് പുതിയൊരു വിശേഷണം കൂടി. സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്ന ചിത്രരചനാക്യാമ്പിന്റെ അവസാനത്തോടെ കോട്ടയം ചിത്രനഗരമെന്ന പേരുകൂടി അര്‍ഹത നേടും. സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിലാണ് രണ്ടാഴ്ച നീളുന്ന ചുമര്‍ ചിത്രരചനാ ക്യാമ്പ് കോട്ടത്ത് നടക്കുന്നത്. 250 ചിത്രകാരന്മാരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. മെയ് 25ന് ക്യാമ്പ് കഴിയുമ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ ചുമര്‍ച്ചിത്രനഗരമായി കോട്ടയം മാറും.

നഗരത്തില്‍ പ്രധാനപ്പെട്ട ഇരുപതോളം സ്ഥലങ്ങളിലെ ചുവരുകളിലാണ് ചിത്രങ്ങള്‍ വരയ്ക്കുക. ജില്ലാ ആശുപത്രി, സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ചുവരുകളിലെല്ലാം മനോഹരമായ കലാസൃഷ്ടികള്‍ ഉടലെടുക്കും.

പരമ്പരാഗതരീതിയിലുള്ള ചുവര്‍ചിത്രരചനയ്ക്ക് പുറമേ ഗ്രാമീണ, ഗോത്ര ചിത്രകല, മധുബനി, വര്‍ളി, സമകാലീന ചുര്‍ ചിത്രകല എന്നീ മേഖലകളില്‍ നിന്നും ചിത്രകാരന്മാര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. പ്രശസ്ത ചിത്രകാരനായ ലക്ഷ്മ ഗൗഡയാണ് പഞ്ചവര്‍ണം എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പിന്റെ നേതാവ്.

തമിഴ്‌നാട്, കര്‍ണാടകം, രാജസ്ഥാന്‍, ജമ്മു-കശ്മീര്‍, മധ്യപ്രദേശ്, ജര്‍മ്മനി, ഇറ്റലി, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള ചിത്രകാരന്മാര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.

കോട്ടയത്തെ പഴക്കമേറിയ ക്ഷേത്രങ്ങളിലും പള്ളികളിലുമെല്ലാം ചുമര്‍ചിത്രങ്ങളുടെ അപൂര്‍വ്വശേഖരങ്ങളുണ്ട്. ഈ പെരുമ ഇനി നഗരത്തിലെ ചുവരുകളിലേയ്ക്കും നിറയുകയാണ്. കാലത്തെ വെല്ലുന്നതരത്തില്‍ തയ്യാറാക്കുന്ന നിറക്കൂട്ടുകള്‍ ചേര്‍ത്താവും കലാകാരന്മാര്‍ കോട്ടയത്തെ ചിത്രനഗരമാക്കുക. സിമന്റിലും ടൈലിലും എന്നുവേണ്ട സാധ്യമായ മാധ്യമങ്ങളിലെല്ലാം കോട്ടയത്തെ ചുവരുകളില്‍ ചിത്രങ്ങള്‍ വിരിയും.

English summary
With the aim of promoting Kerala as a 'mural city', As many as 350 artists from within and outside the country would participate in the camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X