കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് തിരഞ്ഞെടുപ്പില്‍ നവാസ് കൃത്രിമം കാട്ടി

  • By Aswathi
Google Oneindia Malayalam News

Nawaz Sharif
ഇസ്ലാമാബാദ്: പാക്കിസ്താന്‍ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ്(എന്‍) നേതാവ് നവാസ് ഷരീഫ് വിജയ്ച്ചത് നാല്‍പ്പത്തയൊമ്പത് പോളിംങ് ബൂത്തുകളില്‍ കൃത്രിമം കാണിച്ചു കൊണ്ട്. ഫഫെന്‍(FAFEN) നടത്തിയ പരിശോധനയുടെ ഭാഗമായാണ് പക്കിസ്താന്‍ തിരഞ്ഞെടുപ്പില്‍ നവാസ് വിജയം കണ്ടത് കള്ള വോട്ടുകളിലൂടെയാണെന്ന് മനസ്സിലായത്.

നിശ്ചിത ബൂത്തുകളില്‍ വോട്ടര്‍മ്മാരുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നതായി നിരീക്ഷണത്തില്‍ കണ്ടെത്തി. 272 മണ്ഡലങ്ങളിന്‍ മത്സരിച്ച് വിജയം ഉറപ്പിച്ച നവാസ് ഷരീഫ് ഇത്തവണ കൃത്രിമം കാണിച്ച് ഭൂരിപക്ഷം നേടുമ്പോള്‍ മൂന്നാം തവണയാണ് പാക്കിസ്താന്‍ പ്രധാനമന്ത്രിയാവുന്നത്.

1999 ല്‍ പട്ടാള അട്ടിമറിയിലൂടെ ഭരണം നഷ്ടമായ നവാസ് ഷരീഫ് ദീര്‍ഘകാലം ജയില്‍ വാസത്തിനും പിന്നീട് നാടുകടത്തലിനും വിധോയനായിരുന്നു. പാക്കിസ്താനിലെ പഞ്ചാബ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇത്തെഫാഗ് ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രിയുടെ അധിപനായ ഷരീഫ് രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയികളില്‍ ഒരാള്‍ കൂടിയാണ്.

English summary
Pakistan elections: Number of votes higher than voters in 49 stations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X