ഇനി എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കാനെന്തു വഴി?

സുപ്രീം കോടതി സമര്‍പ്പിച്ച ഉത്തരവു പ്രകാരം പതിനേഴ് ലക്ഷം എന്‍ഡോസള്‍ഫാനും മൂന്ന് ലക്ഷത്തോളം അസംസ്‌കൃത വസ്തുക്കളും കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കണക്ക്. ഡിസംബറില്‍ കീടനാശിനി ഉത്പാദകര്‍ അവശേഷിക്കുന്ന കീടനാശിനി ഉപയോഗത്തിലൂടെ തീര്‍ക്കാമെന്ന് കോടതിക്ക് സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ആ സത്യവാങ്മൂലം അപ്രസക്തമാക്കികൊണ്ട് മെയ് മാസത്തോടെ എന്‍ഡോസള്‍ഫാന്റെ കാലാവധി കഴിയുമെന്ന് കോടതി വിധി വന്നു.
2688 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ അസംസ്‌കൃത വസ്തുക്കളും 35.5 മെട്രിക് ടണ്‍ സംസ്‌ക്കരിച്ച എന്‍ഡോസള്‍ഫാനും രാജ്യത്തുണ്ടെന്നാണ് കണക്ക്. കാലപ്പഴക്കം ചെന്ന എന്‍ഡോസള്‍ഫാന്‍ അപകടകാരിയാണെന്നതും നിര്‍മ്മാര്‍ജ്ജന പ്രക്രിയയിലുള്ള വെല്ലുവിളിയാണ്. എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കാന്‍ 1189 കോടി രൂപ ചിലവു വരും എന്നാണ് സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട്.


Click it and Unblock the Notifications