കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുത്തേറ്റ 23കാരന് ചോര നല്‍കിയ എസ്‌ഐ!

Google Oneindia Malayalam News

Police
ദില്ലി: ദില്ലിയെന്ന് കേട്ടാല്‍ പോലീസുകാര്‍ക്ക് അപമാനപൂരിതമാകണം അന്തരംഗം എന്നാണ് കുറച്ചുകാലമായുള്ള സ്ഥിതി. പീഡനം, ബലാത്സംഗം, കവര്‍ച്ച തുടങ്ങിയ കേസുകള്‍ നാള്‍ക്കുനാള്‍ കൂടിവരുമ്പോള്‍ ഒരിക്കലെങ്കിലും പോലീസുകാരുടെ കാര്യക്ഷമതയില്ലായ്മയെ ചീത്ത പറയാത്ത ആളുകളുണ്ടാകില്ല. എന്നാല്‍ കവര്‍ച്ചാ ശ്രമത്തിനിടെ കുത്തേറ്റ് കിടന്ന 23 കാരന് സ്വന്തം രക്തം നല്‍കി സഹായിച്ച ഒരു സബ് ഇന്‍സ്‌പെക്ടറുടെ കഥ കേള്‍ക്കൂ, അതും ദില്ലിയില്‍ നിന്നുതന്നെ.

രക്തം നല്‍കി യുവാവിനെ രക്ഷിക്കുക മാത്രമല്ല 12 മണിക്കൂറിനടം അക്രമികളെ പിടിച്ച് ലോക്കപ്പിലടയ്ക്കുകയും ചെയ്തു വടക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ എസ് ഐ വികാസ്. നേതാജി സുഭാഷ് പ്ലേസില്‍ ഞായറാഴ്ച വൈകുന്നേരം ഏഴരയോടെയാണ് അക്രമം നടന്നത്. മോഷണശ്രമത്തിനിടെയാണ് 23 കാരനായ ഷഫീക്കിന് അക്രമികെുടെ കുത്തേറ്റത്. നിരവധി തവണ മോഷാടാക്കള്‍ ഷഫീക്കിനെ കുത്തി.

വയറ്റില്‍ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഷഫീക്കിന്റെ പേഴ്‌സും പണവും എ ടി എം കാര്‍ഡും മറ്റും കൈക്കലാക്കി അക്രമികള്‍ കടന്നുകളഞ്ഞു. വഴിപോക്കനാണ് പോലീസില്‍ വിളിച്ച് വിവരം അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ എസ് ഐ വികാസ് ഷഫീക്കിനെ മഹാവീര്‍ ആശുപത്രിയില്‍ എത്തിച്ചു. എഫ് ഐ ആര്‍ തയ്യാറാക്കി അന്വേഷണത്തിന് ഒരുങ്ങുമ്പോഴാണ് കുത്തേറ്റ 23 കാരന്റെ നില അതീവ ഗുരുതരമായത്.

ഉടനടി രക്തം ആവശ്യമായ നിലയിലായിരുന്നു ഷഫീക്ക്. തന്റെ രക്തം ഷഫീക്കിന് ചേരുമെന്ന് തിരിച്ചറിഞ്ഞ വികാസ് രക്തം നല്‍കുകയും തുടര്‍ന്ന് അന്വേഷണം തുടരുകയുമായിരുന്നു. മുഹമ്മദ് ഹുസൈന്‍ എന്നൊരാളും ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത കൂട്ടാളിയുമാണ് മോഷണം നടത്തിയത്. തക്ക സമയത്ത് സഹായവുമായി എത്തിയ സബ് ഇന്‍സ്‌പെക്ടറോട് എങ്ങിനെ നന്ദി പറയണമെന്നറിയാത്ത സ്ഥിതിയിലാണ് ഷഫീക്കും കുടുംബവും.

English summary
Sub Inspector saved 23 year old robbery victim life by donating blood in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X