വനപാലകര്‍ക്ക് കലാഭവന്‍മണി വക സിനിമാസ്റ്റൈല്‍ ഇടി

വാഹന പരിശോധനയ്ക്ക് വിസമ്മതിച്ച മണി വനം വകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയായിരുന്നത്രേ. ചൊവ്വാഴ്ച രാത്രി അതിരപ്പിള്ളിയില്‍ വെച്ചാണ് സംഭവം. കണ്ണംകുഴിയില്‍ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണേ്രത താരം വനപാലകരെ മര്‍ദ്ദിച്ചത്.
സംഭവം എന്തായാലും പരാതിക്കാരായ ഉദ്യോഗസ്ഥരും അടി കൊടുത്തു എന്നു പറയപ്പെടുന്ന കലാഭവന്‍ മണിയും ആശുപത്രിയിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരായ വി സി രമേശനും സി എന്‍ രവീന്ദ്രനും ചാലക്കുടി താലൂക്കാശുപത്രിയിലാണ് അഡ്മിറ്റായിരിക്കുന്നത്. കലാഭവന്‍ മണിയാകട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലും.
ഡെപ്യൂട്ടി റേഞ്ചറടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് മര്‍ദ്ദനമേറ്റത് എന്ന് വനം വകുപ്പിലെ യു ജി രമേശന്‍ പറഞ്ഞു. താരത്തിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരാതിയും നല്‍കിയിട്ടുണ്ട്. മണിക്കെതിരെ അതിരപ്പിള്ളി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
മിമിക്രിയിലൂടെ മലയാള സിനിമാ ലോകത്തെത്തിയ കലാഭവന്‍ മണി വിനയന്‍ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. നിരവധി ലോ ബഡ്ജറ്റ് ചിത്രങ്ങളില്‍ നായകനായും വില്ലന്‍ കഥാപാത്രങ്ങളായും മണി വേഷമിട്ടിട്ടുണ്ട്.












Click it and Unblock the Notifications