കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ സ്റ്റാഫംഗങ്ങള്‍ വെറും ആനപ്പിണ്ടങ്ങള്‍

  • By Aswathi
Google Oneindia Malayalam News

MM Mani
കോട്ടയം: വിഎസ്സിന്റെ വിശ്വസ്തരെയും സി പി ഐ നേതാക്കളെയും പരിഹസിച്ചു കൊണ്ട് സി പി എമ്മിലെ വിവാദനായകന്‍ എം എം മണി വീണ്ടും രംഗത്ത്. വിഎസ്സും വിഎസ്സിന്റെ സ്റ്റാഫംഗങ്ങളും തമ്മില്‍ ആനയും ആനപിണ്ഡവും എന്നപോലെ വ്യത്യാസമുണ്ടെന്നാണ് സംസ്ഥാന സമിതി അംഗം കൂടിയായ എംഎം മണി മാധ്യമങ്ങളോട് പറഞ്ഞത്. പാര്‍ട്ടി ജോലിക്ക് വച്ചയാളുകള്‍ പോളിറ്റ്ബ്യൂറോ എന്ന പോലെയാണ് സംസാരിക്കുന്നതെന്നും മണി വിഎസ്സിന്റ വിശ്വസ്തരെ ആക്ഷേപിച്ചു.

പുറത്താക്കിയ നടപടി പുന:പരിശോധിക്കാനുള്ള അപേക്ഷ കണ്‍ട്രോള്‍ കമ്മീഷന് കൊടുക്കില്ലെന്ന് വിഎസ്സിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം എം സുരേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കണ്‍ട്രോള്‍ കമ്മീഷനെ വിശ്വാസമില്ലാത്തതിനാലാണ് ഇത് എന്നായിരുന്നു സുരേഷിന്റെ പ്രസ്താവന. ഇത് സംബന്ധിച്ചാണ് മണിയുടെ പരിഹാസം. പരാതിയുണ്ടെങ്കില്‍ കണ്‍ട്രോള്‍ കമ്മിറ്റിയില്‍ കൊടുക്കുക അല്ലാതെ വലിയ പുള്ളികളാവാന്‍ ശ്രമിക്കരുത് എന്ന് മണി പറഞ്ഞു.

സിപിഎമ്മിന് വേണ്ടി അഭിപ്രായം പറയാന്‍ പന്ന്യന്‍ രവീന്ദ്രനെയും ബര്‍ദനെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ് സി പി ഐക്കിട്ടും മണിയൊന്ന് താങ്ങി. വിഎസ്സിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ വിഎസ്സിനു വേണ്ടി അനുകൂലിച്ച പന്ന്യനെയും ബര്‍ദനെയുമാണ് മണി ലക്ഷ്യം വച്ചത്. നേരത്തെ ഇടുക്കിയിലെ രാഷ്ട്രീയക്കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മണി നടത്തിയ പ്രസംഗം വിവാദമായിരുന്നു.

English summary
MM Mani came forward against staff members and CPI leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X