കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സും വീഴുന്നു; യൂറോപ്യന്‍ യൂണിയന് മന്ദത

Google Oneindia Malayalam News

European Union
പാരീസ്: യൂറോപ്യന്‍ യൂണിയനിലെ നാലാമത്തെ സാമ്പത്തിക ശക്തിയായ ഫ്രാന്‍സിനും സാമ്പത്തിക മാന്ദ്യത്തിലേക്ക്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യം നേരിടുന്ന രണ്ടാമത്തെ മാന്ദ്യത്തിനുള്ള സൂചനകളാണ് ലഭിക്കുന്നതെന്ന് വിദഗ്ധര്‍ പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ കാല്‍ഭാഗത്തില്‍ 0.2 ശതമാനം വളര്‍ച്ചയാണ് രാജ്യം രേഖപ്പെടുത്തുന്നത്.

2012 ലും സമാനമായ രീതിയില്‍ ഫ്രഞ്ച് ഇക്കോണമി തകര്‍ച്ചയെ നേരിട്ടിരുന്നു. രണ്ട് തുടര്‍ച്ചയായ ക്വാര്‍ട്ടറുകളിലെ തളര്‍ച്ചയാണ് മാന്ദ്യമാകുന്നത്. സാമ്പത്തിക തളര്‍ച്ച മാത്രമല്ല തൊഴിലില്ലായ്മയുടെ കൂടിയ നിരക്കും കുറഞ്ഞ വ്യാപാരവും ഫ്രഞ്ച് സാമ്പത്തിക സ്ഥിതിയെ പിടിച്ചുലയ്ക്കുന്നുണ്ട്.

യൂറോപ്പിലെ 17 രാജ്യങ്ങളിലും മാന്ദ്യം തുടര്‍ന്നേക്കുമെന്ന സൂചനകളുമുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യപാദത്തില്‍ 0.2 ശതമാനം വളര്‍ച്ച മാത്രമാണ് ഇക്കോണമി രേഖപ്പെടുത്തുന്നത്. യൂറോപ്യന്‍ യൂണിയന്റെ കണക്കുകള്‍ പ്രകാരം 9 അംഗരാജ്യങ്ങള്‍ ഇതിനോടകം പ്രതിസന്ധിയിലാണ്.

പൊതുവേ യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ശക്തമെന്ന് കരുതപ്പെടുന്ന ജര്‍മനിയും സമ്മര്‍ദ്ദത്തിലാണ്. കേവലം 0.1 ശതമാനം മാത്രമാണ് നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ജര്‍മന്‍ വളര്‍ച്ച. യൂണിയനിലെ ശക്തമായ സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായ ഇറ്റലിയാകട്ടെ തുടര്‍ച്ചയായ ഏഴാം പാദത്തിലാണ് തളര്‍ച്ച രേഖപ്പെടുത്തുന്നത്.

English summary
European Union data showing that France slides into recession.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X