ഭര്‍ത്താവ് എയ്ഡ്‌സ് പകര്‍ത്തിയെന്ന് ഭാര്യയുടെപരാതി

ഒട്ടേറെ സ്ത്രീകളുമായി ഭര്‍ത്താവിന് അവിഹിതബന്ധമുണ്ടായിരുന്നെന്നു അങ്ങനെ എയ്ഡ്‌സ് രോഗിയായ അയാള്‍ തനിയ്ക്കും എയ്ഡ്‌സ് പകര്‍ത്തിയെന്നുമാണ് ഇവരുടെ ആരോപണം.
വീട്ടില്‍ ജോലിയ്ക്ക് നിന്നിരുന്ന ആഫ്രിക്കക്കാരി ഭര്‍ത്താവിന്റെ മോശം സ്വഭാവത്തെത്തുടര്‍ന്ന് ഒളിച്ചോടിയിരുന്നുവെന്നും ഇവരുടെ പരാതിയില്‍ പറയുന്നു. അഞ്ചു തവണ പരിശോധന നടത്തിയെന്നും എല്ലാ തവണയും എച്ച്‌ഐവി പൊസിറ്റീവ് ആണെന്ന് തെളിഞ്ഞുവെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.
തനിയ്ക്ക് ഇന്നേവരെ പരപുരുഷ ബന്ധമുണ്ടായിട്ടില്ലെന്നും നാല്‍പ്പത്തിനാലുകാരനായ ഭര്‍ത്താവില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് തനിയ്ക്ക് ഉറപ്പുണ്ടെന്നും ഇവര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭര്‍ത്താവിനെക്കൂടി വിസ്തരിച്ച ശേഷമായിരിക്കും കേസില്‍ കോടതി വിധി പറയുക.












Click it and Unblock the Notifications