സബ്സിഡി എല്‍ പി ജിക്ക് ആധാര്‍ വേണം
ദില്ലി: 2013 ആഗസ്റ്റ് മാസത്തോട് കൂടി ആധാര്‍ കാര്‍ഡ് സ്വന്തമാക്കാത്തവര്‍ക്ക് പാചക വാതക സബ്‌സിഡി നഷ്ടമാകും. 20 ജില്ലകളിലെ ആധാര്‍കാര്‍ഡ് ഉടമകളുടെ കാര്‍ഡ് നന്പറുകള്‍ ബാങ്കുമായി ബന്ധിപ്പിച്ച് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി സിലിണ്ടര്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ദില്ലിയില്‍ നടന്നു
പാചകവാതക സിലിണ്ടറിന്റെ വിതരണവും ഉപയോഗവും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉപഭോക്താവിന് നേരിട്ട് ലഭ്യമാക്കുന്നതിനും ആധാര്‍ കാര്‍ഡിനെ ബാങ്കുകളുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നേരിട്ട് ആനുകൂല്യം ലഭ്യമാക്കുന്നതിന് ആധാര്‍ കാര്‍ഡുകള്‍ ജൂണ്‍ ഒന്നു മുതല്‍ തന്നെ ബാങ്കുകളുമായി ബന്ധിപ്പിക്കും. മൂന്ന് മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആദ്യ സിലിണ്ടറിനായി ബുക്ക് ചെയ്തതിനുശേഷമുള്ള കാത്തിരിപ്പ് ഇത് വഴി ഒഴിവാക്കാം. ഇതിനായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആദ്യ സബ്‌സിഡി സിലിണ്ടര്‍ ലഭ്യമായി കഴിഞ്ഞാല്‍ ഉടന്‍ തന്നെ രണ്ടാമത്തെ സിലിണ്ടറിനുള്ള പണം ബാങ്ക് അക്കൗണ്ടിലൂടെ കൈമാറാന്‍ സാധിക്കും
89 ശതമാനത്തോളം പേരും ആധാര്‍ കാര്‍ഡ് നേടിക്കഴിഞ്ഞു. എന്നാല്‍ ഇതില്‍ പകുതിയോളം ആളുകള്‍ പോലും കാര്‍ഡിനെ ബാങ്കുമായി ബന്ധിപ്പിച്ചിട്ടില്ല.












Click it and Unblock the Notifications