ഐപിഎല്‍ ഒത്തുകളി: ശ്രീശാന്തിനെ അറസ്റ്റ് ചെയ്തു

ഒത്തുകളിയുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്ന് ദില്ലി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കുറച്ചു കാലമായി ഇവരെയും വാതുവെപ്പുകാരെയും പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ശ്രീശാന്തടക്കം മൂന്ന് കളിക്കാരെ പോലീസ് അറസ്റ്റ് ചെയ്തത്. ഏഴ് വാതുവെപ്പുകാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പൊതുവേ വിവാദങ്ങളും പ്രശ്‌നങ്ങളും കുറവായിരുന്നു ഇത്തവണത്തെ ഐ പി എല്ലില്‍. എന്നും വിവാദങ്ങളുടെ തോഴനായിരുന്നു എസ് ശ്രീശാന്ത്. ഹര്‍ഭജന്‍ സിംഗുമായുള്ള കയ്യേറ്റ വിവാദവും സൈമണ്ട്‌സും ഹെയ്ഡനുമായുള്ള വാഗ്വാദങ്ങളും ശ്രീശാന്തിന് ഒരു അച്ചടക്കമില്ലാത്ത പയ്യന്‍ ഇമേജായിരുന്നു ഉണ്ടാക്കിയത്. അതേസമയം അധികാരികളുടെ ഗുഡ് ബുക്കില്‍ ഇടമില്ലാത്ത ശ്രീശാന്തിനെ കുടുക്കാന്‍ വേണ്ടിയുള്ള നാടകമാണോ ഇതെന്നും സംശയം ഉയരുന്നുണ്ട്.
ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനുള്ള ഒരുക്കത്തിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ ഫാസ്റ്റ് ബൗളറായ ശ്രീശാന്ത്. പരിക്കിനെത്തുടര്‍ന്ന് ഏറെക്കാലമായി ഇന്ത്യന്‍ ടീമിന് പുറത്താണ് ശ്രീ. ട്വന്റി 20 ലോകകപ്പും, ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമുകളില്‍ അംഗമായിരുന്നു ഈ മലയാളി താരം. ഇന്ത്യയില്‍ ഇന്നുള്ള ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായാണ് ശ്രീശാന്തിനെ കരുതുന്നത്.


Click it and Unblock the Notifications