Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐയുടെ പ്രതിപ്പട്ടികയില്‍ അടുത്തത് മോഡി ?

Narendra Modi
ദില്ലി: സൊറാബുദ്ദീന്‍, തുല്‍സി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ തന്നെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സിബിഐയുടെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന രാജസ്ഥാനിലെ മുതിര്‍ന്ന ബിജെപി നേതാവ് ഗുലാബ് ചന്ദ് കടാരിയയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപിയും രംഗത്ത്. കേസന്വേഷിച്ച സിബിഐയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ടാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ലക്ഷ്യം വച്ച് കോണ്‍ഗ്രസ് സിബിഐയെ ദുരുപയോഗം ചെയ്യുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയാണ്. ബിജെപി നേതാക്കള്‍ക്കെതിരായ കുറ്റപത്രം വളരെ ആസൂത്രിതമായി തയ്യാറാക്കിയ ഒന്നാണ്. യുപിഎ സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി നേതാക്കളെ ഉന്നം വെയ്ക്കുകയാണ്- ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിങ് ആരോപിച്ചു.

വ്യാജ ഏറ്റുമുട്ടലുകള്‍ കേസുകളുടെ അന്വേഷണം ഒരുപക്ഷേ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയില്‍ അവസാനിച്ചേയ്ക്കുമെന്ന ബിജെപിയുടെ മുന്‍ പ്രസ്താവന ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം.

ഇപ്പോള്‍ ബിജെപി കടാരിയയെ കേസിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് മോഡിയുടെ പ്രതിച്ഛായ തകര്‍ക്കുകയെന്ന ഉദ്ദേശം വച്ചാണെന്നും ബിജെപി ആരോപിക്കുന്നു.

കേസന്വേഷണത്തിന്റെ കാര്യത്തില്‍ സിബിഐ വിശ്വാസ്യത നഷ്ടപ്പെടുത്തിയിരിക്കുകയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

സിബിഐ സത്യസന്ധമായി കേസന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. സുപ്രീം കോടതിയില്‍ സിബിഐയുടെ യഥാര്‍ത്ഥമുഖം വെളിപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അവര്‍ എങ്ങനെയൊക്കെയാകും അന്വേഷണം നടത്തുകയെന്ന് ഊഹിയ്ക്കാന്‍ കഴിയും- ജെയ്റ്റ്‌ലി പറഞ്ഞു.

ഗുജറാത്തിലെ മുന്‍ ആഭ്യന്തരമന്തിര അമിത് ഷായെ 2010ല്‍ അറസ്റ്റുചെയ്തിരുന്നു. അന്നു ഞങ്ങള്‍ ആ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് പറഞ്ഞിരുന്നു. പിന്നീട് അമിത് ഷായ്ക്ക് ജാമ്യം ലഭിച്ചു. ഇത് സാധാരണമായ ഒരു കാര്യമല്ല. ഇപ്പോള്‍ സിബിഐ രാജസ്ഥാന്‍ പ്രതിപക്ഷ നേതാവ് കടാരിയയുടെ നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ്. അദ്ദേഹം വളരെ ബഹുമാന്യനായ ഒരു നേതാവാണ്- ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

സൊറാബൂദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ചൊവ്വാഴ്ചയാണ് സിബിഐ കടാരിയയെ ഉള്‍പ്പെടുത്തിക്കൊണ്ട് കുറ്റപത്രം ഫയല്‍ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+