കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീംകോടതി വേഗം തുടങ്ങണമെന്ന് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: തീവ്രവാദ കേസുകളില്‍പ്പെട്ട് അകത്തുകിടക്കുന്ന മുസ്ലിങ്ങളുടെ വിചാരണയ്ക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാനങ്ങള്‍ക്ക് ഇത്തരമൊരി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പ് അടുത്തുവരവേ ന്യൂനപക്ഷ പ്രീണനത്തിനുളള അവസരമായി കേന്ദ്രസര്‍ക്കാര്‍ മുസ്ലിം കോടതികളെ മുതലെടുക്കുകയാണെന്ന് ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

shinde
തീവ്രവാദ കേസുകളില്‍പ്പെട്ട് എക്ര മുസ്ലിം ചെറുപ്പക്കാരാണ് ജയിലുകളില്‍ കഴിയുന്നതെന്ന് കണ്ടുപിടിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. ഇവര്‍ എത്ര കാലമായി ജയിലില്‍ കിടക്കുന്നു എന്നും പരിശോധിക്കും. ഇത് ശ്രമകരമായ ജോലിയാണ്. ഇത്തരം കേസുകള്‍ കണ്ടുപിടി്ക്കാനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് - ഷിന്‍ഡെ പറഞ്ഞു.

മുസ്ലിം കോടതികള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്നും ആഭ്യന്തരമന്ത്രാലയത്തിന് കഴിഞ്ഞ ഫെബ്രുവരിയില്‍ കത്ത് നല്‍കിയിരുന്നു. മുസ്ലീം യുവാക്കള്‍ക്കെതിരേയുള്ള കേസുകളെല്ലാം പുനഃപരിശോധിക്കാന്‍ വേണ്ടിയാണിത്. ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചതോടെ പ്രത്യേക കോടതികള്‍ ഉടന്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാകും.

എന്നാല്‍ മതേതരത്വം പ്രസംഗിക്കുകയും മതം തിരിച്ച് കോടതികള്‍ സ്ഥാപിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. തീവ്രവാദക്കേസുകള്‍ക്ക് പ്രത്യേക കോടതി സ്ഥാപിക്കുന്നതിന് പകരം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനായി മുസ്ലിങ്ങള്‍ക്ക് വേണ്ടി കോടതി ആരംഭിക്കാനാണ് നിര്‍ദ്ദേശം. രാജ്യത്തെ ഹിന്ദുക്കള്‍ക്കും കൃസ്ത്യാനികള്‍ക്കും മറ്റ് മതക്കാര്‍ക്കും സ്വന്തം സ്വന്തം കോടതികള്‍ അനുവദിച്ചുകിട്ടുമോ എന്ന് കാത്തിരുന്നു കാണാം.

English summary
Ministry of Home Affairs asks states to set up courts to speed up cases of Muslims involved in terror case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X