കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ പോസ്റ്റിങ്, അറസ്റ്റിന് നിയന്ത്രണം

Google Oneindia Malayalam News

Facebook
ദില്ലി: ഫേസ്ബുക്കിലോ ട്വിറ്ററിലോ പോസ്റ്റ് ചെയ്തുവെന്നതിന്റെ പേരില്‍ പോലിസിന് ഇനി ആളുകളെ എളുപ്പത്തില്‍ പിടിച്ച് ഉള്ളിലാക്കാന്‍ സാധിക്കില്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്തുവെന്ന കുറ്റത്തിന്റെ പേരില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി കൂടാതെ ആരെയും അറസ്റ്റ് ചെയ്യരുതെന്ന് രാജ്യത്തെ പരമോന്നത കോടതി നിര്‍ദ്ദേശിച്ചു.

വെബ്‌സൈറ്റുകളിലെ കമന്റുകളുടെ പേരില്‍ ആളുകളെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്രഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സുപ്രിം കോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസില്‍ കുറയാത്ത റാങ്കുള്ള ഒരാള്‍ വേണം അറസ്റ്റിന് അനുമതി കൊടുക്കാന്‍. മറ്റുള്ള സ്ഥലങ്ങളില്‍ തീരുമാനം പറയേണ്ടത് ഡെപ്യുട്ടി കമ്മീഷണറോ എസ്പിയോ ആയിരിക്കണമെന്നും നിലവിലുള്ള മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ പോസ്റ്റും കമന്റും ചെയ്തതിന്റെ പേരില്‍ പീഡിപ്പിക്കുന്ന ചില സംസ്ഥാന സര്‍ക്കാറുകളുടെ നടപടികള്‍ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പലപ്പോഴും ഐടിനിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചാണ് പോലിസ് കേസെടുക്കുന്നത്. അപകീര്‍ത്തികരമായതോ മറ്റാരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായതോ ആയ പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കും മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന രീതിയിലാണ് കേസുകളെടുക്കുന്നത്. പലപ്പോഴും രാഷ്ട്രീയ നേതാക്കള്‍ക്കെതിരേയുള്ള പരാമര്‍ശങ്ങളുടെ പേരില്‍ പോലിസ് വകുപ്പുകള്‍ ദുരുപയോഗം ചെയ്യുകയാണ് ചെയ്യുന്നത്.

English summary
No arrest for posts on social sites without senior cops' nod, Supreme Court says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X