കാമുകന് മകളെ കാഴ്ചവച്ച അമ്മ അറസ്റ്റില്‍
ബെല്‍ഗാം: കാമുകന് മകളെ കാഴ്ച വച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ബല്‍ഗാമിലാണ് പത്തൊന്‍പത് കാരിയായ പെണ്‍കുട്ടിയെ മാതാവിന്റെ കാമുകന്‍ ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരുന്നത്. ശോഭ രാജു ഹഡാല്‍ഗി എന്ന സ്ത്രീയെയും അവരുടെ കാമുകനായ അബ്ബാ സാബഹ് കോലിയെയുമാണ് പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീക്ക് കഴിഞ്ഞ ആറ് വര്‍ഷമായി അബ്ബാസാഹിബുമായി ബന്ധമുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉറക്ക ഗുളികയും മറ്റും നല്‍കി അബ്ബാസാഹിബ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. . പെണ്‍കുട്ടി അമ്മയോട് ഇക്കാര്യം പറഞ്ഞിരുന്നെങ്കിലും വീണ്ടും പീഡനം ആവര്‍ത്തിക്കുകയാണ് ചെയ്തത്.
തുടര്‍ന്ന് സംഭവിച്ചതെല്ലാം പെണ്‍കുട്ടി അടുത്ത ബന്ധുവായ സ്ത്രീയോട് പറഞ്ഞു. അതിനുശേഷമാണ് പൊലീസില്‍ പരാതി നല്‍തിയത്. എന്നാല്‍ ശോഭയും അബ്ബാ സാഹിബും ഒളിവില്‍ പോയി. 2013 മെയ് 15 ന് ശോഭ പോലീസ് പിടിയിലായി . അബ്ബാസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.അങ്കലി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
മാസങ്ങളോളം മയക്കുമരുന്ന് നല്‍കി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.ചിക്കൊടി താലൂക്കിലാണ് പ്രതികളുടെയും പെണ്‍കുട്ടിയുടേയും വീട്.












Click it and Unblock the Notifications