Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം കമ്മ്യൂണിസ്റ്റ് ചരിത്രം വളച്ചൊടിക്കുന്നു?

Pannyan Raveendran
കോഴിക്കോട്: സിപിഎം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. എഐവൈഎഫിന്റെ പ്രതിനിധി സമ്മേളത്തില്‍ സംസാരിക്കുന്നതിനിടെയിലാണ് പന്ന്യന്‍ രവീന്ദ്രന്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം തന്നെയാണ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെയും ചരിത്രം. ഇത് വളച്ചൊടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം എന്ന് പന്ന്യന്‍ എഐവൈഎഫ് പ്രവര്‍ത്തകരോട് പറഞ്ഞു.

ചൂരിക്കാടന്‍ കൃഷ്ണന്‍ നായരെക്കാള്‍ വലിയ പങ്കൊന്നും കയ്യൂര്‍ സമരത്തില്‍ ആരും വഹിച്ചിട്ടില്ല. എന്നാല്‍ ചില നേതാക്കള്‍ അതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന രീതിയില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവും പാരമ്പര്യവും സിപിഎമ്മിന്റേത് മാത്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ ചരിത്രത്തെ കുറിച്ച് മനസ്സിലാക്കി കൊടുക്കുകയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി.

എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങനള്‍ കുറെക്കൂടി കാര്യക്ഷമമാക്കണമെന്നും മുന്നണി സംവിധാനം കുറെക്കൂടി യോജിച്ചു പോവണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സംഘടനാ പ്രവര്‍ത്തങ്ങളിലെ പോരായ്മകള്‍ സ്വയം വിമര്‍ശനങ്ങളായി വിലയിരുത്തി കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ എഐവൈഎഫ് സംസ്ഥാന സമ്മേളനം പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+