1996 മോഡല്‍ കാര്‍ മാറ്റാന്‍ കാശില്ലാതെ മന്‍മോഹന്‍

രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക പൂരിപ്പിക്കവെ ആണ് ആസ്സാം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങിന്റെ സ്വത്ത് വിവര കണക്ക് വെളിപ്പെടുത്തിയത്. 40,51,964 രൂപ മാത്രമാണ് പ്രധാനമന്ത്രിയുടെ വാര്‍ഷിക വരുമാനം. നിലവില്‍ അഞ്ച് ഫിക്‌സഡ് ഡെപ്പോസിറ്റും മൂന്ന് സേവിങ്‌സ് അക്കൗണ്ടുകളും ഉള്‍പ്പടെ 3,87,63,188 രൂപയുടെ സമ്പാദ്യം മന്‍മോഹന്‍ സിങ്ങിന് ഉണ്ടെന്ന് അദ്ദേഹത്തിന്റെ സ്വത്ത് വിവര കണക്കില്‍ വെളിപ്പെടുന്നു.
ചണ്ഡീഗഢില്‍ ഒരു റസിഡന്‍ഷ്യല്‍ ബില്‍ഡ്ഡിങ്ങും ദില്ലിയില്‍ 'വാസന്ത് കുഞ്ഞ്' എന്ന ഒരപ്പാര്‍ട്ട്‌മെന്റും ഉള്‍പ്പടെ 7,52,50,000 രൂപയുടെ സ്ഥാവരസ്വത്തും ഇന്ത്യന്‍ പ്രധനമന്ത്രിക്കുണ്ട്. പ്രധാനമന്ത്രിയുടെ ഭാര്യ ഗുര്‍ഷന്‍ കൗറിന്റെ പേരില്‍ 345,332 രൂപയുടെ സ്വര്‍ണ സമ്പാദ്യവും 16,62,570 രൂപയുടെ സേവിങ്‌സ് അക്കൗണ്ടും ഉള്‍പ്പടെ 20,31,385 രൂപയും ബാങ്കില്‍ സുരക്ഷിതമാണ്. ഇതെല്ലാം ആയിട്ടും പാവം നമ്മുടെ പ്രധാന മന്ത്രിക്ക് പഴയ കാര്‍ മാറ്റാന്‍ മാത്രം കഴിയില്ലെന്നത് കഷ്ടം തന്നെ.












Click it and Unblock the Notifications