മലയാള സിനിമയിലും ഇനി എംഎം മണി സ്റ്റൈല്‍

ചെറിയ ചില നാടകങ്ങളില്‍ അഭിനയിച്ച പരിചയവുമായാണ് മണി സിനിമയിലേക്ക് കടക്കുന്നത്. പാര്‍ട്ടി ഇതിനെ എങ്ങനെ വിലയിരുത്തും സഖാവേ എന്ന ചോദ്യത്തിന് വിവാദ പ്രശ്‌നങ്ങളുണ്ടെങ്കിലല്ലേ പാര്‍ട്ടി എതിര്‍ക്കേണ്ടതുള്ളൂ എന്നായിരുന്നു മണിയുടെ മറുപടി. ഏതായാലും കാണാന്‍ നാലുപേരുണ്ടാവുമ്പോള്‍ പ്രസംഗ വേദികളില്‍ ആവേശം കൊള്ളുന്ന മണിക്ക് ലക്ഷകണക്കിന് പ്രേക്ഷകര്‍ക്കു വേണ്ടിയുള്ള സിനിമയിലേക്കാവുമ്പോള്‍ ഒട്ടും ആവേശം കുറയില്ലെന്നു തന്നെ പ്രതീക്ഷിക്കാം.
മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന മണി പ്രസംഗ വേദികളില്‍ ആവേശം കേറി ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ പരമാര്‍ശിച്ച് സംസാരിച്ചത് വിവാദനായിരുന്നു. പ്രകോപനപരമായി പ്രസംഗിച്ചതിന് മണിക്ക് കോടതി ഇടുക്കി ജില്ലയിലേക്കുള്ള പ്രവേശനം തന്നെ നിഷേധിച്ചിരിക്കുയാണത്രേ. ഇതോടെ മണി ഇപ്പോള്‍ കോട്ടയത്താണ് താമസം എന്നും കേള്‍ക്കുന്നു . ഏതായാലും ഇനി ഉശിരന്‍ ഡയലോഗുകളുമായി എംഎം മണി മലയാള സിനിമാ ലോകത്തുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.












Click it and Unblock the Notifications