കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ 3 ന്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ കാലവര്‍ഷം 2013 ജൂണ്‍ മൂന്നോട് കൂടി ആരംഭിയ്ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ദില്ലിയില്‍ അറിയിച്ചു. സാധാരണ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ മണ്‍സൂണ്‍ മഴ ആരംഭിക്കുന്നത്. എന്നാല്‍ ഇത്തവണ രണ്ട് ദിവസം വൈകിയാണ് മഴ എത്തുന്നതെന്ന് മാത്രം.

ആന്‍ഡമാനിലും കേരളത്തിന്റെ തെക്കന്‍ തീരത്തും മഴ മെയ് അവസാനത്തോട് കൂടി എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. എന്നാല്‍ വടക്കന്‍ കേരളത്തില്‍ ജൂണ്‍ മൂന്നിനാണ് മഴ എത്തുക. സാധാരണയായി ആന്‍ഡമാന്‍ കടലില്‍ നിന്നും മെയ് 20 ഓട കൂടി തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരള തീരത്തേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ (മഹാസെന്‍) സാന്നിദ്ധ്യം മഴയ്ക്ക് തടസ്സമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദവും മഴയുടെ ഗതിയെ നിയന്ത്രിക്കും.

ജൂണ്‍ മൂന്നിന് ആരംഭിക്കുന്ന മഴ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശക്തിയാര്‍ജ്ജിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലിയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ കേരളത്തില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. എന്നാല്‍ വളരെ വൈകിയാണ് മഴ പെയ്തത്.

English summary
The monsoon is set to hit the Kerala coast on June 3 this year, the Indian Meteorological Department said on Wednesday. It will be a two-day delay from what is considered the normal schedule of the arrival of the monsoon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X