കാണാതായ നവജാതശിശുവിനെ തിരിച്ചുകിട്ടി

പുലര്‍ച്ചെ അഞ്ചു മണിയോടെ കാണാതായ കുട്ടി മണിക്കൂറുകളോളം രക്ഷിതാക്കളെയും ആശുപത്രി അധികൃതരെയും പരിഭ്രാന്തിയിലാക്കി. പരാതിയെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് തിരച്ചില്‍ തുടങ്ങിയത്. ന്യൂ ബോണ്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കിടത്തിയ കുട്ടിയെ അമ്മ ബാത്ത്‌റൂമില്‍ പോയ സമയത്തിനുള്ളില്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന ആശുപത്രി അധികൃതരും പൊലീസും നടത്തിയ തിരച്ചിലിനൊടുനില്‍ 9 മണിയോടെ കുട്ടിയെ തിരിച്ചു കിട്ടി.
കഴിഞ്ഞ ദിവസം ഈറോഡില്‍ ആശുപത്രി ജീവനക്കാരി നവജാത ശിശുവിനെ മോഷ്ടിച്ച് വിറ്റതും തീവ്രപരിചരണ വിഭാഗത്തിനു മുന്നില്‍ അപരിചിതരായ സ്ത്രീകളെ കണ്ടതും വിദ്യയില്‍ ഭീതി പരത്തിയിരുന്നു. സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications