Get Updates
Get notified of breaking news, exclusive insights, and must-see stories!

ലങ്കയില്‍ പെണ്‍കുട്ടികളെ അധ്യാപകന്‍ പീഡിപ്പിച്ചു

കൊളംബോ: ശ്രീലങ്കയിലും പെണ്‍കുട്ടികളുടെ ജീവിതം ദുരിത പൂര്‍ണമാകുന്നു. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് ദിനം പ്രതി വര്‍ദ്ധിച്ച് വരികയാണ്. ലങ്കയിലെ ഒരു പ്രമുഖ സ്വകാര്യ വിദ്യലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 11 പെണ്‍കുട്ടികളെയാണ് പ്രധാന അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചത്.

ശ്രീലങ്കയിലെ ഒരു പ്രാദേശിക പത്രമാണ് അധ്യാപന്റെ ക്രൂരത പുറം ലോകത്തെ അറിയിച്ചത്. വാര്‍ത്തയെത്തുടര്‍ന്ന് അറസ്റ്റിലായ പ്രിന്‍സിപ്പളിനെ 2013 മെയ് 22 വരെ കോടതി റിമാന്റ് ചെയ്തു.

ശനിയാഴ്ചയാണ് കോടതി ഇയാളെ റിമാന്റ് ചെയ്തത്. ഉണ്ടൂര്‍വ്വ സ്വദേശിയും ഗല്‍കിരിയാജമ്മ പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപകനുമാണ് അറസ്റ്റിലായ ദിശ്ശനായകെ.

സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്നാണ് ഗല്‍കിരിയാജമ്മ പൊലീസ് അധ്യാപകനെതിരായ അന്വേഷണം ആരംഭിക്കുന്നത്. 2013 മെയ് 8 നാണ് ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്.

കുട്ടിയുടെ വസ്ത്രത്തില്‍ രക്തത്തിന്റെ പാട് കണ്ടതിനെത്തുടര്‍ന്ന് അമ്മ നടത്തിയ ചോദ്യം ചെയ്യലിലാണ് അധ്യാപകന്‍ തങ്ങളെ പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി പറഞ്ഞത്.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ എല്ലാ വരും തന്നെ ഒന്‍പത് വയസ്സും അതില്‍ താഴെ മാത്രം പ്രായമുള്ള പെണ്‍കുട്ടികളാണ്. സ്‌കൂളിലെ പഠനം കഴിഞ്ഞ ശേഷം സൗജന്യ ട്യൂഷന്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത്.

വക്കീലിനൊപ്പമാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തിയത്.

ഇതിനിടയില്‍ നവലപിട്യയില്‍ പിതാവിന്റെ കൊടും ക്രൂരതയില്‍ നിന്ന് മൂന്ന് കുട്ടികളെ പൊലീസ് രക്ഷിക്കുകയും സുരക്ഷിതമായിടത്ത് എത്തിക്കുകയും ചെയ്തു. പിതാവില്‍ നിന്ന് നിരന്തരം ശാരീരിക പീഡനം ഏറ്റ് വാങ്ങിയ രണ്ട് പെണ്‍കുട്ടി കളേയും ഇവരുടെ ഇളയ സഹോദരനേയുമാണ് പൊലീസ് രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്.

കുട്ടികളുടെ അമ്മ വിദേശത്ത് ജോലി ചെയ്യുന്നതിനാല്‍ അച്ഛന്റെ സംരക്ഷണയിലായിരുന്നു കുട്ടികള്‍. എന്നാല്‍ ഇയാള്‍ മദ്യപിച്ചെത്തിയതിനു ശേഷം കുട്ടികളെ കെട്ടിയിടുകയും അവരെ മര്‍ദ്ദിക്കുകയും തീപ്പൊള്ളലേല്‍പ്പിക്കുകയുമായിരുന്നു. കുറ്റാരോപിതനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും നവലപിട്യ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+