Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി ജയിലുകളില്‍ തടവുകാര്‍ തിങ്ങിപ്പാര്‍ക്കുന്നു

റിയാദ്: സൗദിയില്‍ തടവുകാരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്.കുറ്റവാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും തടവുകാരുടെ മോചനം നീളുന്നതുമൊക്കെയാണ് ജയിലുകള്‍ തടവുകാരക്കൊണ്ട് നിറയാന്‍ കാരണമെന്ന് രാജ്യത്ത് ജയിലുകളുടെ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റിയാദിലേയും പടിഞ്ഞാറേ സൗദിയിലേയും മക്കയിലേയും ജദ്ദയിലേയും ജയിലുകളില്‍ ഇപ്പോള്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ മൂന്നിരട്ടിയിലധികം തടവുകാര്‍ ഉള്ളതായി മേജര്‍ അലി അല്‍ ഹര്‍ത്തി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തടവുകാരുടെ മോചനത്തിനായി നീതി ന്യായ വകുപ്പും ആരോഗ്യ വകുപ്പും ജയില്‍ അധികൃതരുമായും തടവുകാരുമായും സഹകരിക്കാത്തതും പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. പ്രധാനമായും നിയമ നീതി ന്യായ വിഭാഗങ്ങളുടെ സഹകരണമില്ലായ്മ മൂലം പലപ്പോഴും തടവ് ശിക്ഷ കഴിഞ്ഞാല്‍ പോലും ജയിലുകളില്‍ നിന്ന് പലരും മോചിപ്പിക്കപ്പെടുന്നില്ല.

രാജ്യത്തെ ആരോഗ്യവകുപ്പും തടവുകാരുടെ കാര്യത്തില്‍ വലിയ അനാസ്ഥയാണ് കാണിക്കുന്നത്. പ്രതികളെ ശിക്ഷയ്ക്കായ് ജയിലേക്ക് അയച്ചു കഴിഞ്ഞാല്‍ അവരുടെ ആരോഗ്യ കാര്യങ്ങളില്‍ മതിയായ ശ്രദ്ധയൊന്നും വച്ച് പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് ശ്രമിക്കാറില്ല. തടവുകാര്‍ക്ക് അസുഖം പിടിപെട്ടാലും പകര്‍ച്ച വ്യാധികള്‍ പിടിപെട്ടാലും ഒന്നും തന്നെ കൃത്യമായ ചികിത്സയജയിലുകളില്‍ മിക്കതിലും ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല.

1,800 തടവുകാര്‍ മാത്രം ഉള്‍ക്കൊള്ളാന്‍ പറ്റുന്ന റിയാദിലെ ജയിലില്‍ ഇപ്പോള്‍ 6,300 തടവുകാരാണ് ഉള്ളത്. 7,00 ഉം 2000 ഉം തടവുകാരെ മാത്രം പാര്‍പ്പിക്കാന്‍ സൗകര്യമുള്ള മക്കയിലേയും ജിദ്ദയിലേയും ജയിലുകളില്‍ യാഥാക്രമം 2500 , ഉം 7,400 ഉം തടവുകാരാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+