Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയില്‍പ്പുള്ളികള്‍ക്കും വേണം സെക്‌സ്

Prisoner
ദില്ലി: ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്കും ഭാര്യയുമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും സന്താനങ്ങളെ ഉണ്ടാക്കാനുമുള്ള അവകാശമുണ്ട് എന്ന് അഭിഭാഷകന്‍ കോടതിയില്‍. ഒരു തടവുകാരന്റെ ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതിയിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചയുണ്ടായത്. യാണ് ഇത് വ്യക്തമാക്കിയത്.

സ്വതന്ത്രമായി സഞ്ചരിക്കാനും ഇഷ്ടമുള്ള ജോലി ചെയ്യാനുമുള്ളവയൊഴികെ മറ്റെല്ലാ മൗലികാവകാശങ്ങള്‍ക്കും ജയില്‍പ്പുള്ളികളും അര്‍ഹരാണ്. ജയിലിന് പുറത്തുള്ള സാധാരണ ജനങ്ങളെ പോലെ തന്നെ ഇവര്‍ക്കും അവകാശങ്ങളുണ്ടെന്നും സന്ദീപ് ത്യാഗി എന്ന തടവുപുള്ളിക്ക് വേണ്ടി ഹാജരായ വികാസ് പഡോറ കോടതിയെ അറിയിച്ചു.

സെക്‌സ് ജീവിതത്തിലെ പ്രധാനപ്പെട്ട സംഗതിയാണ്. ഇത് തടവുകാര്‍ക്കും ബാധകമാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായ ആളുകളില്‍ സെക്‌സ് ചെയ്യാനുള്ള തോന്നലുണ്ടാകുക സാധാരണയാണ്. ഇവരെ അതിന് അനുവദിച്ചില്ലെങ്കില്‍ ജയിലുകളില്‍ സ്വവര്ഗരതി പോലുള്ള സംഭവങ്ങള്‍ കൂടുമെന്നും അഭിഭാഷകന്‍ വാദിച്ചു.

ഭാര്യയുമൊത്ത് കഴിയാന്‍ അനുവദിക്കണമെന്ന് തടവുകാരനായ സന്ദീപ് ത്യാഗിയും കോടതിയില്‍ പറഞ്ഞു. താന്‍ പ്രണയ വിവാഹം കഴിച്ചയാളാണ്. അതുകൊണ്ട് കുടുംബക്കാര്‍ സഹായിക്കുന്നില്ല. ഭാര്യ ഒറ്റയ്ക്ക് താമസിക്കുകയാണ്. ഭാര്യയ്‌ക്കൊപ്പം കഴിഞ്ഞ് കുഞ്ഞുങ്ങളുണ്ടാകാനുളള സമയം അനുവദിക്കണമെന്ന് ഇയാള്‍ കോടതിയോട് അപേക്ഷിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+