കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരുണ്യ ലോട്ടറി പരസ്യത്തില്‍ നിന്നും ശ്രീ പുറത്ത്

Google Oneindia Malayalam News

Sreesanth,
തിരുവനന്തപുരം: കോഴ വാങ്ങി ക്രിക്കറ്റ് കളിക്കുന്നവന്‍ പാവങ്ങളെ സഹായിക്കാനുള്ള സര്‍ക്കാര്‍ സംരംഭത്തിന്റെ പരസ്യക്കാരനാകുന്നത് ശരിയല്ല. ഇത് തന്നെയാകും കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്നും ശ്രീശാന്തിനെ ഒഴിവാക്കാനുള്ള കാരണവും. എന്തായാലും ഇരുകൈയ്യും നീട്ടി സ്വീകരിക്കേണ്ട നടപടിയാണ് ഇതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ധനമന്ത്രി കെ എം മാണിയാണ് കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്നും ക്രിക്കറ്റ് താരം ശ്രീശാന്തിനെ ഒഴിവാക്കിയ വാര്‍ത്ത അറിയിച്ചത്. ഇത് സംബന്ധിച്ച് ശ്രീശാന്തുമായുള്ള കരാര്‍ റദ്ദാക്കിയതായും മന്ത്രി പറഞ്ഞു. കോഴ വാങ്ങിയ ക്രിക്കറ്റ് കളിക്കാര്‍ക്കെതിരെ മാത്രമല്ല മുഴുവന്‍ അഴിമതിക്കാര്‍ക്കെതിരെയും ഇത്തരം നടപടികള്‍ കാത്തിരിക്കുകയാണ് നാട്ടുകാര്‍.

കാരുണ്യ ലോട്ടറിയുടെ പരസ്യം മാത്രമല്ല കൈതപ്രത്തിന്റെ സിനിമ അടക്കമുള്ള മറ്റ് ചില അഭിനയ സാധ്യതകളും കോഴ വിവാദത്തോടെ ശ്രീശാന്തിന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റ് കളിക്കൊപ്പം തന്നെ വെസ്റ്റേണ്‍ ഡാന്‍സിലും സംഗീതത്തിലും ശ്രീശാന്തിന് കമ്പമുണ്ട്. സഹോദരീഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണനൊപ്പം സംഗീതപരിപാടികളിലും ശ്രീശാന്ത് സഹകരിക്കാറുണ്ട്.

ഐ പി എല്‍ ക്രിക്കറ്റില്‍ ഒത്തുകളിക്കുന്നതിന് വാതുവെപ്പുകാരില്‍ നിന്നും കോഴ വാങ്ങിയ കേസില്‍ ശ്രീശാന്തിനെ കഴിഞ്ഞ ദിവസമാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീശാന്തിനൊപ്പം രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റ് രണ്ട് താരങ്ങളെയും പോലീസ് പിടികൂടിയിരുന്നു. ദില്ലി കോടതിയില്‍ ഹാജരാക്കപ്പെട്ട ഇരുവരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

മലയാളത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട യുവത്വങ്ങളിലൊന്നായ ശ്രീശാന്തിന്റെ കരിയറിന് കനത്ത തിരിച്ചടിയാകും ഒത്തുകളി വിവാദം. കുറ്റം തെളിയിക്കപ്പെട്ടാല്‍ ആജീവനാന്ത വിലക്ക് അടക്കമുള്ള നടപടികള്‍ ശ്രീശാന്ത് നേരിടേണ്ടി വരും.

English summary
Finance minister KM Mani stated that cricket player S Sreesanth has been omitted from karunya Lottery advertisement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X