ആദ്യഭാര്യയെ നോക്കാത്ത ഭര്‍ത്താവിന് 33 വര്‍ഷം തടവ്

തലകൊളവേവ കലഞ്ജിയ മേഖലയിലെ യുവതിയെ വിവാഹം ചെയ്ത ജ്ഞാനശേഖരയാണ് അഴിക്കുള്ളിലായത്. വിവാഹം കഴിഞ്ഞ് കുറച്ചുവര്‍ഷത്തിനുശേഷം ഉപേക്ഷിച്ചുപോയ ഭര്‍ത്താവിനെതിരേ അനുരാധപുര കോടതിയില്‍ കേസ് നല്‍കുകയായിരുന്നു. ആദ്യ ഭാര്യയ്ക്കും കുട്ടികള്‍ക്കും ചെലവിന് നല്‍കാനുള്ള കോടതി നിര്‍ദ്ദേശം ഇയാള്‍ തുടക്കത്തില്‍ പാലിച്ചിരുന്നു.
എന്നാല്‍ തുടര്‍ച്ചയായി വീഴ്ച വരുത്താന്‍ തുടങ്ങിയതോടെ വീണ്ടും പ്രശ്‌നമായി. കുടിശ്ശിക 222000ഓളം രൂപയായപ്പോള്‍ യുവതി വീണ്ടും കോടതിയിലെത്തി. കേസ് പരിഗണിച്ച അഡീഷണല്‍ മജിസ്‌ട്രേട്ട് ചന്ദിമ എഡ്രിമന്നെ ഇത് ഗുരുതരമായ കോടതി അലക്ഷ്യമായാണ് നിരീക്ഷിച്ചത്. ഇതോടെ പ്രതി അഴിക്കുള്ളിലായി.












Click it and Unblock the Notifications