വിവാഹം നിരസിച്ച പെണ്‍കുട്ടിയെ ആക്രമിച്ചു

പരുക്കേറ്റ വിദ്യാര്‍ത്ഥിനിയുടേയും മാതാപിതാക്കളുടേയും പരാതിയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്ത് ഹിസറിലെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്നും പെണ്‍കുട്ടി ഭീഷണി മുഴക്കിയതായി പൊലീസ് പറഞ്ഞു.
ആത്മഹത്യക്കും കൊലപാതകശ്രമത്തിനും പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റിലായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയെങ്കിലും ഫലമുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു.
ഇരുവരും സന്‍വര്‍ ഗ്രാമത്തിലെ ഒരു സ്‌കൂളിലാണ് പഠിയ്ക്കുന്നത്. മൂന്ന് വര്‍ഷമായി ഇവര്‍ അടുത്ത സുഹൃത്തുക്കളുമാണ്. അറസ്റ്റിലായ പെണ്‍ കുട്ടി വിവാഹ അഭ്യര്‍ത്ഥന നടത്തിയത് സഹപാഠി രക്ഷകര്‍ത്താക്കളെ അറിയിച്ചു. പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കണം എന്ന് അവര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ പെണ്‍കുട്ടി ശക്തമായി അതിനെ എതിര്‍ക്കുകയും 2013 മെയ് 13 ന് സഹപാഠിയെ കത്തി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഈ സമയം പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ബുധനാഴ്ചയാണ് പരുക്കേറ്റ പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ പൊലീസില്‍ പരാതി നല്‍കുന്നത്.












Click it and Unblock the Notifications