ലക്ഷദ്വീപില്‍ ബോട്ട് മുങ്ങി അഞ്ചുപേര്‍ മരിച്ചു

27 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അമിനിയില്‍ നിന്നും കടമത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബോട്ടാണ് അപകടത്തില്‍ പെട്ടത്. മരിച്ചവവരില്‍ ഒരാള തിരിച്ചറിഞ്ഞിട്ടുണ്ട്. ലക്ഷദ്വീപ് ടൂറിസം പ്രമോഷന്‍ കൗണ്‍സിലിലെ ഉദ്യോഗസ്ഥനായ മൂസയാണ് മരിച്ചവരില്‍ ഒരാള്‍. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. കടമത്ത് ദ്വീപ് വാസികളാണ് അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലുമെന്നാണ് സംശയം.
അപകടസ്ഥലത്ത് തീരസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചും തിരച്ചില്‍ നടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നാവിക സേനയുടെ സഹായം തേടിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ കളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.












Click it and Unblock the Notifications