കല്‍ക്കരി കുംഭകോണം അന്വേഷണ ഉദ്യോഗസ്ഥന്‍ അറസ്റ്റില്

എന്നാല്‍ അല്‍പ്പമൊരു ആശ്വാസം നല്‍കുന്നത് ഇയാള്‍ കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ടല്ല കൈക്കൂലി വാങ്ങിയത് എന്നതാണ്. വിവേക് ദത്ത് എന്ന സി ബി ഐ ഉദ്യോഗസ്ഥനാണ് ഏഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനെത്തുടര്‍ന്ന് 2013 മെയ് 17 ന് സി ബി ഐ യുടെ തന്നെ പിടിയിലാകുന്നത്.
ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് ഒരു ബിസിനസുകാരന്റെ കൈയ്യില്‍ നിന്നും വിവേക് ദത്ത് ഏഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. വിവേക് ദത്തിന്റെ സ്വഭാവത്തില്‍ തോന്നിയ സംശവും അതുമായി ബന്ധപ്പെട്ട് നടത്തിയ അനേവഷണവുമാണ് അയാളെ കുടുക്കിയത്. എന്നാല്‍ കല്‍ക്കരി കുംഭകോണത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഏതെങ്കിലും തരത്തില്‍ ഇയാള്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടാകുമോ എന്ന ചോദ്യത്തിന് സി ബി ഐ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമായി ഉത്തരം പറഞ്ഞിട്ടില്ല.












Click it and Unblock the Notifications