ബധിര-മൂക പെണ്‍കുട്ടികളെ പീഡിപ്പിച്ചു

തെറാപ്പി സെന്റര്‍ വാര്‍ഡന്‍, അക്കൗണ്ടന്റ്, അയാളുടെ ഭാര്യ, സെക്യൂരിറ്റി ഗാര്‍ഡ്, അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ആവാസ് ഫൗണ്ടേഷന്‍ എന്ന തെറാപ്പി സെന്റര്‍ നടത്തുന്നത് ഒരു എന്‍ ജി ഒ യും രാജസ്ഥാന്‍ സാമൂഹിക ക്ഷേമ വകുപ്പും സംയുക്തമായിട്ടാണ്.
ഫൗണ്ടേഷനലെ അഞ്ച് പെണ്‍കുട്ടികളാണ് തങ്ങള്‍ പീഡിപ്പിക്കപ്പെട്ടതായി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രതികള്‍ ഉണ്ടാകാം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ വ്യാപിപ്പിക്കുന്നതായി ജയ്പ്പൂര്‍ പൊലീസ് കമ്മീഷണര്‍ ബിജു ജോര്‍ജ് ജോസഫ് പറഞ്ഞു.












Click it and Unblock the Notifications