പെണ്ണിനും ചൂതാട്ടത്തിനുംവേണ്ടി ഐ പി എല്‍

മാന്യന്മാരുടെ വിനോദമല്ല ഐ പി എല്‍ മറിച്ച് ഒരു തലമുറയെ മുഴുവന്‍ നശിപ്പിക്കുന്ന വിപത്താണിതെന്നും ശിവ സേന അംഗങ്ങള്‍ പറഞ്ഞു. ഐ പി എല്‍ ഒട്ടനവധി പുതു മുഖങ്ങള്‍ക്ക് അവസരവും പ്രശസ്തിയും പണവും നല്‍കി. എന്നാല്‍ പലരും ഇതിനെ ചൂതാട്ടത്തിനും പെണ്ണിനും വേണ്ടിയുള്ള വേദിയാക്കി മാറ്റി. ക്രിക്കറ്റിലെ 'കൗരവര്‍' തന്നെ ഒരു തലമുറയെ നശിപ്പിച്ചു.
ദേശിയതയോ വര്‍ഗബോധമോ ഇല്ലാത്തെ വെറും ചൂതാട്ടം മാത്രമാണ് ക്രിക്കറ്റെന്നും ശിവസേന അപലപിച്ചു. ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് ക്രിക്കറ്റ താരങ്ങളെ കഴിഞ്ഞ ദിവസം ഐ പി എല്ലില്‍ ഒത്തു കളിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ശിവസേന പ്രതിഷേധം നടത്തിയത്.












Click it and Unblock the Notifications