കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്ണിനും ചൂതാട്ടത്തിനുംവേണ്ടി ഐ പി എല്‍

  • By Meera Balan
Google Oneindia Malayalam News

IPL Gambling
ദില്ലി: ഐ പി എല്‍ മത്സരത്തെക്കാളുപരി പെണ്ണിനും പണത്തിനും വേണ്ടിയാണ് നടത്തുന്നതെന്ന് ശിവസേന. ഐ പി എല്‍ വാത് വയ്പ്പ് വിവദത്തെത്തുടര്‍ന്ന് ദില്ലിയിലെ ജന്ദര്‍ മന്ദറില്‍ 2013 മെയ് 17 ന് ശിവ സേന നടത്തിയ പ്രതിഷേധത്തലാണ് ഈ കാര്യം പറഞ്ഞത്.

മാന്യന്മാരുടെ വിനോദമല്ല ഐ പി എല്‍ മറിച്ച് ഒരു തലമുറയെ മുഴുവന്‍ നശിപ്പിക്കുന്ന വിപത്താണിതെന്നും ശിവ സേന അംഗങ്ങള്‍ പറഞ്ഞു. ഐ പി എല്‍ ഒട്ടനവധി പുതു മുഖങ്ങള്‍ക്ക് അവസരവും പ്രശസ്തിയും പണവും നല്‍കി. എന്നാല്‍ പലരും ഇതിനെ ചൂതാട്ടത്തിനും പെണ്ണിനും വേണ്ടിയുള്ള വേദിയാക്കി മാറ്റി. ക്രിക്കറ്റിലെ 'കൗരവര്‍' തന്നെ ഒരു തലമുറയെ നശിപ്പിച്ചു.

ദേശിയതയോ വര്‍ഗബോധമോ ഇല്ലാത്തെ വെറും ചൂതാട്ടം മാത്രമാണ് ക്രിക്കറ്റെന്നും ശിവസേന അപലപിച്ചു. ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് ക്രിക്കറ്റ താരങ്ങളെ കഴിഞ്ഞ ദിവസം ഐ പി എല്ലില്‍ ഒത്തു കളിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ശിവസേന പ്രതിഷേധം നടത്തിയത്.

English summary
According to reports, they said that Cricket is no longer a gentleman’s game and has become a gambling which is destroying a generation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X