Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപകന്‍ എട്ട് വയസുകാരനെ മര്‍ദ്ദിച്ച് കൊന്നു

Crime
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എട്ട് വയസ്സുകാരന്‍ അധ്യാപകന്റെ പീഡനത്തെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരോട് നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് ലൈഫ് അന്വേഷണ റിപ്പോര്‍ട്ട് തേടി.

കളാസ് മുറിയില്‍ വച്ച് അധ്യാപകന്റെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി പിന്നീട് മരിയ്ക്കുകയായിരുന്നു. ബസന്തിയിലെ ഒരു വിദ്യാലയത്തിലെ എട്ട് വയസ്സുകാരനെയാണ് അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊന്നത്.

കളാസ് മുറിയില്‍ കളിയ്ക്കുകയും ബാഗുകള്‍ വാരി എറിയുകയും ചെയ്തു എന്നാരോപിച്ച് അധ്യാപകന്‍ കുട്ടിയുടെ തല പലതവണ ഭിത്തിയില്‍ ഇടിച്ചു. അതിനുശേഷം കുട്ടിയെ അതി ക്രൂരമായി കളാസ്മുറിയില്‍ വച്ച് തന്നെ മര്‍ദ്ദിക്കുകയും ചെയ്തു. 2013മെയ് 15 നാണ് സംഭവം നടക്കുന്നത്.

മര്‍ദ്ദനത്തെത്തുടര്‍ന്ന് തലയ്ക്ക് ഏറ്റ ക്ഷതം മൂലമാണ് കുട്ടി മരണപ്പെട്ടത്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ചൊന്പ മോന്‍ഡാല്‍ എന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍ദേക്ഷലി സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍.

വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരം സ്‌കൂളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+