Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൊലീസേമാനെ എനിക്ക് മുഖ്യമന്ത്രിയെ അറിയാം'

Sreesanth
ദില്ലി: ഐപിഎല്‍ വാതുവെയ്പ് കേസില്‍ അറസ്റ്റ് ചെയ്യാല്‍ പോയ പൊലീസ് ഉദ്യോഗസ്ഥരെ ശ്രീശാന്ത് ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ദില്ലി പൊലീസ്. തനിക്ക് കേരളത്തിലെയും മഹാരാഷ്ട്രയിലെയും മുഖ്യമന്ത്രിമാരെ അറിയാമെന്ന് പറഞ്ഞായിരുന്നു ശ്രീയുടെ ഭീഷണി. പൊലീസ് സംഘം വന്ന് ശ്രീയുടെ കാറിനെ തടഞ്ഞു നിര്‍ത്തി അറസ്റ്റു ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കതിരുന്നപ്പോഴാണ് ശ്രീ പൊലീസിനെ ഭീഷണിപ്പെടുത്തിയത്.

കാറില്‍ സഞ്ചരിക്കുകയായിരുന്ന ശ്രീശാന്തിനെ പൊലീസ് സംഘം വളയുകയായിരുന്നു കാറിന്‍ ശ്രീക്കൊപ്പം മറാത്തി നടിയുമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. എന്തുകാരണത്തിനാണ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്ന ശ്രീയുടെ ചോദ്യത്തിന് ആദ്യമൊന്നും പൊസീസ് ഉത്തരം നല്‍കിയില്ല. തുടര്‍ന്ന് അറസ്റ്റിന്റെ കാരണം വ്യക്തമാക്കാതെ ശ്രീശാന്ത് ഒപ്പം വരില്ലെന്നായപ്പോഴാണ് പൊലീസ് വാതുവെയ്പിന്റ കാര്യം പറഞ്ഞത്.

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിച്ച എസ് ശ്രീശാന്ത്, അങ്കീത് ചവാന്‍, അജിത് ചാണ്ഡില എന്നിരെയാണ് ബുധനാഴ്ച വാതുവെയ്പ് കേസിന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പം ഏതാലും ഇടനിലക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാതുവെയ്പുകാരുമായി നടത്തിയ ചര്‍ച്ചയുടെ സിഡികളും ടിവി ദൃശ്യങ്ങളും ശ്രീയുടെ മുംബൈയിലെ വസതി റെയ്ഡ് നടത്തിയപ്പോള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വച്ച താരങ്ങളെ ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസവും തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+