• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശ്രീശാന്തിനൊപ്പമുണ്ടായിരുന്ന നടി ആരാണ്?

  • By Aswathi

ദില്ലി: ഐപിഎല്‍ വാതുവെയ്പില്‍ ശ്രീശാന്തിനെതിരെ ശക്തമായ തെളിവുണ്ടെന്ന് പറയുന്ന ദില്ലി പൊലീസ് ശ്രീക്കൊപ്പം ഒരു മറാത്തി നടിയെയും പിടിച്ചു എന്നറിയിച്ചിരുന്നു. ശ്രീയെ കുടുക്കിയ ഈ പേരറിയാത്ത മറാത്തി നടിയെയും പൊലീസ് ചോദ്യം ചെയ്തു വരുന്നു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത. ഇവര്‍ക്ക് വാതുവയ്പമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

വാതുവെയ്പുകാരുമായി ശ്രീ നേരിട്ട് ആശയവിനിമയം നടത്തിയിട്ടില്ല. എന്നാല്‍ ഇടനിലക്കാരനായ ജിജു ഒത്തുകളിയുടെ പ്രതിഫലമായി 10 ലക്ഷം രൂപ മുന്‍കൂര്‍ കൈപ്പറ്റിയതായി പൊലീസ് പറയുന്നു. താരങ്ങള്‍ സ്വന്തം താല്‍പര്യപ്രകാരമാണ് ഒത്തുകളിച്ചതെന്നും മെയ് ഒന്‍മ്പതിനു നടന്ന മൊഹാലി മത്സരത്തില്‍ ഒത്തുകളിക്കാന്‍ ശ്രീശാന്തിന് 40 ലക്ഷം രൂപ വാഗ്ദാനം ചെയ്തതില്‍ 10 ലക്ഷം രൂപ ജിജു വാങ്ങിയതിന് തെളിവകളുണ്ടെന്നും ദില്ലി പൊലീസ് വ്യക്തമാക്കി.

വാതുവെപ്പുകാരുമായി നടത്തിയ ചര്‍ച്ചയുടെ സിഡി ടിവി ദൃശ്യങ്ങള്‍ ശ്രീശാന്തിന്റെയും ചാന്ദിലയുടെയും മുംബൈയിലെ വസതികള്‍ റെയ്ഡ് നടത്തിയതിലൂടെ പൊലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന് ദില്ലി പൊലീസ് അറിയിച്ചു.

എയിംസ് ഹോസ്പറ്റലില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാരെയും വാതുവെയ്പുകാരെയും വൈദ്യപരിശോധനയ്ക്കായി വിധേയരാക്കി. റബേക്ക ജോണ്‍, കെടിഎസ് തുളസി, യുയു ലളിത് തുടങ്ങിയ മുതിര്‍ന്ന അഭിഭാഷകര്‍ ശ്രീക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ തിങ്കളാഴ്ച്ച ശ്രീശാന്ത് ജാമ്യാപേക്ഷ സമര്‍പ്പിക്കും.

English summary
According to a report aired on Aaj Tak television, the bookies allegedly used to send Marathi actress to fix the deal between cricketers and betting agents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X