പരിശീലനത്തിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു
ചെന്നൈ: പരിശീലനത്തിനിടെ പാമ്പ് കടിയേറ്റ് വനിതാ കേഡറ്റ് മരിച്ചു.ചെന്നൈയില്‍ നിന്നും 60 കിലോ മീറ്റര്‍ അകലെയുള്ള തിരുപ്പൊരൂര്‍ വനത്തിനുള്ളില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ലഡാക്ക് സ്വദേശിയായ 23 കാരിക്ക് പാമ്പ് കടിയേല്‍ക്കുന്നത്.
2013 മെയ് 17 നാണ് യുവതി ഉള്‍പ്പെടെ ഏഴ് പേര്‍ പരിശീലനത്തിനെത്തുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിശീലനകേന്ദ്രത്തിലാണ് ഇവര്‍ എത്തിയത്. പരിശീലനത്തിനായി കാട്ടിനുള്ളിലൂടെ നടക്കുമ്പോളാണ് യുവതിയെ കാണാതായത്. സഹപ്രവര്‍ത്തകര്‍ തിരഞ്ഞ് വന്നപ്പോള്‍ ഇവര്‍ ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്. ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതരാണ് പാമ്പ് കടിയേറ്റ വിവരം മറ്റുള്ളവരെ അറിയിച്ചത്.
ട്രെയിനിംഗ് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി മൃതദേഹം ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ മരണം സഹപ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. സാഹസികത നിറഞ്ഞ പരിശീലനമാണ് ഇവര്‍ക്ക് നല്‍കി വരുന്നതെന്നും പലതും അപകടം നിറഞ്ഞതാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.












Click it and Unblock the Notifications