പിണറായി ആത്മസംയമനം പാലിക്കണം: പന്ന്യന്‍

ഇടതുപക്ഷം ഒന്നിച്ചു നില്‍ക്കേണ്ടപ്പോള്‍ സിപിഐ സഹകരിക്കുന്നില്ലെന്ന് പിണറായി പറഞ്ഞിരുന്നു. സിപിഐക്ക് മുന്നണിയില്‍ നില്‍ക്കുന്നതിന് ഒരു ദുരഭിമാനവുമില്ലെന്ന് പന്ന്യന്‍ വ്യക്തമാക്കി. പ്രകോപനമുണ്ടാക്കുന്ന പരമാര്‍ശങ്ങള്‍ പിണറായി ഒഴിവാക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. വള്ളിക്കാട് വാസുവിന്റെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വടകരയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സിപിഐ പുരയ്ക്ക് തീ പിടിക്കുമ്പോള്‍ അതില്‍ നിന്ന് ബീഡി കത്തിക്കാന്‍ ശ്രമിക്കുന്നു എന്ന പരാമര്‍ശം പിണറായി നടത്തിയിരുന്നു.
സിപിഐ ഒഞ്ചിയം രക്തസാക്ഷി ദിനം ഒറ്റയ്ക്ക് ആചരിച്ചതിനെയും പിണറായി വിമര്‍ശിച്ചിരുന്നു. സിപിഐ, സിപിഎം യോജിച്ചു നടത്തുന്ന ഒഞ്ചിയം രക്തസാക്ഷി ദിനം ഇത്തവണ എന്തുകൊണ്ട് സിപിഐ ഒറ്റയ്ക്ക് നടത്തിയെന്നും ശരിയല്ലാത്ത നിലപാട് സിപിഐ തിരുത്തണമെന്നും പിണറായി വിജയന്‍ പറഞ്ഞതിനോടാണ് പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചത്.












Click it and Unblock the Notifications