• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായി ആത്മസംയമനം പാലിക്കണം: പന്ന്യന്‍

  • By Aswathi

കണ്ണൂര്‍: സിപിഐ ക്കെതിരേ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പ്രാദേശിക വിഷയങ്ങള്‍ പൊതുവേദികളില്‍ വിഴുപ്പലക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രീതി ശരിയല്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ കുറ്റപ്പെടുത്തി. പ്രസംഗ വേദികളില്‍ നേതാക്കള്‍ ആത്മസംയമനം പാലിക്കണമെന്നും കൊള്ളിവാക്കുകള്‍ പറയുന്നത് ഒഴിവാക്കണമെന്നും പന്ന്യന്‍ പറഞ്ഞു.

ഇടതുപക്ഷം ഒന്നിച്ചു നില്‍ക്കേണ്ടപ്പോള്‍ സിപിഐ സഹകരിക്കുന്നില്ലെന്ന് പിണറായി പറഞ്ഞിരുന്നു. സിപിഐക്ക് മുന്നണിയില്‍ നില്‍ക്കുന്നതിന് ഒരു ദുരഭിമാനവുമില്ലെന്ന് പന്ന്യന്‍ വ്യക്തമാക്കി. പ്രകോപനമുണ്ടാക്കുന്ന പരമാര്‍ശങ്ങള്‍ പിണറായി ഒഴിവാക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. വള്ളിക്കാട് വാസുവിന്റെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വടകരയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സിപിഐ പുരയ്ക്ക് തീ പിടിക്കുമ്പോള്‍ അതില്‍ നിന്ന് ബീഡി കത്തിക്കാന്‍ ശ്രമിക്കുന്നു എന്ന പരാമര്‍ശം പിണറായി നടത്തിയിരുന്നു.

സിപിഐ ഒഞ്ചിയം രക്തസാക്ഷി ദിനം ഒറ്റയ്ക്ക് ആചരിച്ചതിനെയും പിണറായി വിമര്‍ശിച്ചിരുന്നു. സിപിഐ, സിപിഎം യോജിച്ചു നടത്തുന്ന ഒഞ്ചിയം രക്തസാക്ഷി ദിനം ഇത്തവണ എന്തുകൊണ്ട് സിപിഐ ഒറ്റയ്ക്ക് നടത്തിയെന്നും ശരിയല്ലാത്ത നിലപാട് സിപിഐ തിരുത്തണമെന്നും പിണറായി വിജയന്‍ പറഞ്ഞതിനോടാണ് പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചത്.

English summary
The statement of CPM state secretary Pinarayi Vijayan towards CPI is unfortunate, said CPI state secretary Panniyan Raveendran. Leaders should control their words, he said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X