കാലുമാറിയ കാമുകന് നടുറോഡില്‍ ഇടി

ഉത്തര്‍ പ്രദേശിലാണ് സംഭവം. മീററ്റില്‍ 21 കാരിയായ യുവതിയാണ് 25 കാരനായ കാമുകനെ റോഡില്‍ പിടിച്ചുനിര്‍ത്തി ഇടിച്ച് പോലീസില്‍ പിടിപ്പിച്ചത്. വിവാഹം ചെയ്യാമെന്ന് പറഞ്ഞ് തന്നെ ഗഗര്‍ഭിണിയാക്കിയ ശേഷം നിര്‍ബന്ധിച്ച് അബോര്‍ഷന്‍ ചെയ്യിപ്പിച്ചതായും യുവതി പരാതിയില്‍ പറഞ്ഞു.
ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി ഇയാള്‍ യുവതിയുമായി പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ പല തവണ ഇവര്‍ ലൈംഗികമായി ബന്ധപ്പെടുകയും ചെയ്തു. ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കുകയും ചെയ്ത ശേഷമാണ് ഇയാള്‍ പതുക്കെ കാലുമാറിയത്.
25 കാരനെതിരെ മാത്രമല്ല, ഇയാളുടെ അച്ഛനും അമ്മാവനും സഹോദരിക്കും എതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്. യുവാവ് തന്നെ വിവാഹം ചെയ്യുമെന്ന് ഇവരും ബന്ധുക്കളും വാഗ്ദാനം ചെയ്തതായാണ് യുവതിയുടെ പരാതി.












Click it and Unblock the Notifications