ശ്രീശാന്തിനെ അറിയില്ലെന്ന് മറാത്തി നടി ക്രാന്തി

ശ്രീശാന്തില്‍ മാത്രമല്ല ക്രിക്കറ്റിലും തനിക്ക് ഒരു താല്‍പര്യവും ഇല്ല എന്നാണ് ക്രാന്തിയുടെ വാദം. സ്‌പോട്ട് ഫിക്‌സിംഗ് എന്നാല്‍ എന്താണെന്ന് കാന്‍ കേട്ടിട്ടുപോലും ഇല്ലെന്ന് നടി പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി താന്‍ ഷൂട്ടിംഗിന്റെ തിരക്കിലാണ്. കൊങ്കണിലായിരുന്നു ഷൂട്ടിംഗ് - ക്രാന്തി പറഞ്ഞു.
തന്റെ പേര് ദുരുപയോഗം ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുമ്പോള്‍ 'കൈയ്യില്‍ത്തൂങ്ങി' ഒരു സ്ത്രീയും കൂടെ ഉണ്ടായിരുന്നതായി ദില്ലി പോലീസ് വെളിപ്പെടുത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് ശ്രീശാന്തിന്റെ കൂടെ ഉണ്ടായിരുന്നത് മറാത്തിയിലെ ഒരു നടിയാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ഈ നടിയെ സ്‌പോട്ട് ഫിക്‌സിംഗുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
കളിക്കാര്‍ക്ക് സ്ത്രീകളെ എത്തിച്ചുകൊടുത്തിരുന്നതായി അറസ്റ്റിലായ ഇടനിലക്കാര്‍ പോലീസിനോട് സമ്മതിച്ചിരുന്നു. കളിക്കാര്‍ക്ക് ഇടനിലക്കാര്‍ സ്ത്രീകളെ കാഴ്ചവെക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റില്‍ സാധാരണയാണെന്ന് ശ്രീശാന്ത് പോലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications