കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുളിയും ഉറക്കവുമില്ലാതെ ശ്രീശാന്ത്

  • By Lakshmi
Google Oneindia Malayalam News

Sreesanth
ദില്ലി: ഒത്തുകളി വിവാദത്തില്‍ അകപ്പെട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ജയിലില്‍ ഉറക്കമില്ലാത്ത രാത്രികള്‍. ചെറിയ സെല്ലിനോടും അവിടത്തെ പരിമിതമായ സൗകര്യങ്ങളോടും ശ്രീശാന്തിന് പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറിയ കുളിമുറിയായതിനാല്‍ അവിടെ കുളിയ്ക്കാനും ശ്രീ തയ്യാറായിട്ടില്ലത്രേ. ചോദ്യം ചെയ്യലിനിടെ പലപ്പോഴും ശ്രീശാന്ത് വിഷാദവദനനാവുകയും കരയുകയും ചെയ്യുകയാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ശനിയാഴ്ച ദില്ലി പൊലീസിലെ സ്‌പെഷ്യല്‍ സെല്‍ ഉദ്യോസ്ഥര്‍ ചോദ്യം ചെയ്യുന്നതിനടെ ശ്രീശാന്ത് വീണ്ടും പൊട്ടിക്കരഞ്ഞുവെന്ന് റിപ്പോര്‍ട്ടുണ്ട്.

ആദ്യ ദിവസം ടീം അംഗങ്ങള്‍ക്കൊപ്പമായിരുന്നു ശ്രീശാന്ത് സെല്ലില്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ സെല്ലില്‍ ഇദ്ദേഹം തനിച്ചാണ്. കഴിഞ്ഞ രണ്ട് ദിവസവും ശ്രീശാന്ത് ഉറങ്ങിയിട്ടില്ല- പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പൊലീസുകാരന്‍ പറയുന്നു. ചോദ്യം ചെയ്യാത്ത സമയങ്ങളില്‍ അദ്ദേഹം ഞങ്ങളോട് സംസാരിക്കുന്നുണ്ട്, അപ്പോള്‍ വലിയ വിഷമമുള്ളതായി തോന്നുന്നുമില്ല, പക്ഷേ ചോദ്യം ചെയ്യല്‍ തുടങ്ങിയാല്‍ പിന്നെ കരച്ചിലാണ്. പൊലീസ് സെല്ലിലെ ബാത്‌റൂം ഇഷ്ടമാകാത്തതിനാല്‍ അദ്ദേഹം കുളിച്ചിട്ടില്ല.- പൊലീസ് പറയുന്നു. പിടിയിലായ ആദ്യ ദിവസം ശ്രീ ഭക്ഷണം കഴിയ്ക്കാനും വിസമ്മതിച്ചിരുന്നു. വ്യാഴാഴ്ചയാണ് കോടതി ശ്രീശാന്തിനെ അഞ്ചു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ഇതിനിടെ വാതുവെപ്പുമായി ബന്ധപ്പെട്ട് ശ്രീശാന്ത് അറസ്റ്റിലാകുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് ഒരു മറാത്തി നടിയായിരുന്നുവെന്ന് ദില്ലി പോലീസ് അറിയിച്ചിട്ടുണ്ട്. നടിക്ക് വാതുവെപ്പുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും നടിയെ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു. കളിക്കാരെ വാതുവെപ്പിലേക്ക് കൊണ്ടുവരുന്നതിന് പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ അകപ്പെടുത്തിയാണ് ശ്രീശാന്തിനെ വാതുവെപ്പില്‍ പങ്കെടുക്കാന്‍ സമ്മതിപ്പിച്ചതെന്നും കേള്‍ക്കുന്നുണ്ട്.

English summary
For fast bowler Sreesanth, it was two days of sleepless nights and no bath as the disgraced cricketer was not.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X