Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീശാന്തിന് ദിവസവും പാര്‍ട്ടി വേണമെന്ന് പോലീസ്

sreesanth
ദില്ലി: മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തിന് ദിവസവും പാര്‍ട്ടി വേണമെന്ന് ദില്ലി പോലീസ്. പാര്‍ട്ടി മാത്രമല്ല, കിട്ടാവുന്നത്രയും പെണ്ണുങ്ങളേയും ശ്രീശാന്തിന് പാര്‍ട്ടിയില്‍ വേണമെന്നാണ് ദില്ലി പോലീസിന്റെ വെളിപ്പെടുത്തല്‍. മദ്യപിച്ച് ഓവറായ നിലയിലാണ് മുംബൈയിലെ ട്രൈഡന്റ് ഹോട്ടലില്‍ നിന്നും ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു.

മുംബൈയിലെ ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെടുമ്പോഴും ശ്രീശാന്തിന്റെ കയ്യില്‍ത്തൂങ്ങി ഒരു പെണ്ണുണ്ടായിരുന്നു. മറാത്തി സിനിമാ നടിയാണ് ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ശ്രീശാന്തിനെ അറസ്റ്റ് ചെയ്തപ്പോള്‍ കൂടെ പെണ്ണുണ്ടായിരുന്നു എന്ന കാര്യം പോലീസും നിഷേധിക്കുന്നില്ല.

ആദ്യം പോലീസ് അറസ്റ്റ് ചെയ്തത് ശ്രീശാന്തിന്റെ ബന്ധുവും ഇടനിലക്കാരനുമായ ജിജു ജനാര്‍ദ്ദനനെയാണ്. ജിജുവിനെക്കൊണ്ട് ശ്രീശാന്തിനെ വിളിപ്പിച്ച് ട്രൈഡന്റ് ഹോട്ടലില്‍ എത്തിക്കാനായിരുന്നു പോലീസിന്റെ ശ്രമം. എന്നാല്‍ താവന്‍ സ്ഥലത്തില്ല എന്നായിരുന്നു ആദ്യം ശ്രീശാന്തിന്റെ മറുപടി. ട്രൈഡന്റില്‍ വന്നാല്‍ ഒരു പെണ്ണിനെ പരിചയപ്പെടുത്താം എന്ന് പറഞ്ഞപ്പോഴാണേ്രത ശ്രീശാന്ത് ഇവിടേക്ക് ഓടിയെത്തിയത്.

അറസ്റ്റിനിടെയും ശ്രീശാന്ത് തന്റെ ചൂടന്‍ സ്വഭാവം അടക്കിവെച്ചില്ല. മൊെൈബെല്‍ ഫോണെടുത്ത് മുഖ്യമന്ത്രിമാരെ വിളിക്കാന്‍ താരം പോലീസുകാരോട് ആവശ്യപ്പെട്ടു. തനിക്ക് മുഖ്യമന്ത്രിമാരെ അറിയാമെന്നായിരുന്നു ശ്രീശാന്തിന്റെ ആക്രോശം. എന്നാല്‍ ഏതാണാ മുഖ്യമന്ത്രിയെന്ന് ശ്രീശാന്ത് പറഞ്ഞില്ല എന്നാണ് പോലീസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+