സ്വര്‍ണവില മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലെയും വിലയിടിവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ആഗോള വിപണിയില്‍ ഒരു ട്രോയി ഔണ്‍സ് (31.1 ഗ്രം) സ്വര്‍ണത്തിന് 15.70 ഡോളറായി താഴ്ന്നതോടെ വില 1,344,50 ഡോളറായി. ഡോളറിന്റ 34 മാസത്തെ ഉയര്‍ന്ന നിരക്കാണ് ഇപ്പോഴുള്ളത്. ഇതു കൂടാതെ, നിക്ഷേപകരുടെ വിശ്വാസ കുറവും വീണ്ടും വില കുറഞ്ഞേക്കാം എന്ന ആശങ്കയും ഓഹരി വിപണിയുടെ മുന്നേറ്റവും സ്വര്‍ണ വില ഇടിയാനുള്ള കാരണങ്ങളായി പറയുന്നു.
ഞായറാഴ്ച പവന് 20,480 രുപ വരെ ഉണ്ടായിരുന്ന സ്വര്‍ണവില ശനിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 19,680 ആയി കുറഞ്ഞു. ചൈനയിലെയും ഇന്ത്യയിലെയും വ്യാപാരികള്‍ വില ഇനിയും ഇടിയുമെന്ന ആശങ്കയില്‍ വിപണിയില്‍ നിന്നു വിട്ടു നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 26ന് 20,880 ലേക്ക് ഉയര്‍ന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ വിണ്ടും താഴുകയായിരുന്നു.












Click it and Unblock the Notifications