മക്കളെ രക്ഷിക്കാന്‍ കടലിലിറങ്ങിയ അമ്മ മരിച്ചു

മുംബൈയില്‍ സ്ഥിരതാമസക്കാരായ കുടുംബം അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അപകടം. ലീന ചുഴിയില്‍പ്പെടുമ്പോള്‍ കരയിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ നിലവിളിച്ചതിനെ തുടര്‍ന്ന് മഝ്യത്തെഴിലാളികള്‍ ഓടിയെത്തി. ഉടന്‍ ലീനയെ പുന്നൂക്കാവിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടാഴ്ച്ചയായി തീരക്കടലില്‍ ശക്തമായ തിരയടിക്കുന്നുണ്ടായിരുന്നെന്നും വേലിയേറ്റ സമയമായതിനാല്‍ കടലില്‍ ചുഴലിയും രൂപപ്പെട്ടിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.
മൃതദേഹം ഇപ്പോള്‍ കുന്നകുളം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. ചൊവ്വാഴ്ച്ച ഒന്‍മ്പതിന് തൃശൂര്‍ കിഴക്കേക്കോട്ട മാര്‍ യോഹന്നാല്‍ മാംദാന പള്ളിയില്‍ ലീനയുടെ സംസ്‌കാരച്ചടങ്ങ് നടക്കും. പിതാവിന്റെ ചരമവാര്‍ഷികത്തില്‍ പങ്കെടുത്ത് തിരിച്ചു പോകാനിരിക്കെയാണ് അപകടം.












Click it and Unblock the Notifications