ലെനന്റെ ഗിറ്റാര്‍ 2.23 കോടിയുടെ ലേലത്തില്‍ പോയി
ലണ്ടന്‍: ജോണ്‍ ലെനന്റെയും ജോര്‍ജ്ജ് ഹാരിസന്റെയും മാന്ത്രിക വിരലുകള്‍ തൊട്ട ഗിറ്റാറിനി ന്യൂയോര്‍ക് സ്വദേശിക്ക് സ്വന്തം. ലേലത്തില്‍ വച്ച ഗിറ്റാര്‍ 408,000 ഡോളര്‍ (2.23 കോടി രൂപ) കൊടുത്താണ് ന്യൂയോര്‍ക് സ്വദേശി സ്വന്തമാക്കിയത്. 1966-ല്‍ വോക്‌സ് കമ്പനിയാണ് ഗിറ്റാര്‍ നിര്‍മ്മിച്ചത്. മൂന്ന് ലക്ഷം ഡോളര്‍ വരെ വിലകിട്ടുമെന്ന് കരുതിയാണ് ജൂലിയസ് ലേല കമ്പനി ഗിറ്റാര്‍ ലേലം ചെയ്തത്. എന്നാല്‍ പ്രതീക്ഷയെ കടത്തി വെട്ടി വന്‍ തുകയ്ക്കാണ് ഗിറ്റാര്‍ ലേലത്തില്‍ പോയത്.
'ഐ ആം ദ വാല്‍റസ്' എന്ന ഗാനത്തിനിടെ 1967 ല്‍ മാജിക് മിസ്റ്റര്‍ ടൂറില്‍ ഹാരിസണ്‍ മീട്ടിയ ഗിറ്റാറാണിത്. പിന്നീട് ലെനന്‍ ഉപയോഗിച്ചു. ഹലോ, ഗുഡ്‌ബൈ എന്നീ വീഡിയോകള്‍ക്ക് വേണ്ടി ലെനനും ഈ ഗിറ്റാറില്‍ കൈവച്ചപ്പോള്‍ സംഗീതത്തിന് പുതിയ ആസ്വാദന തലം ജനിക്കുകയായിരുന്നു.

'60-കളില്‍ ലെനന്റെയും ഹാരിസന്റെയും 'ബീറ്റ്‌സിന'് ഒപ്പമുണ്ടായിരുന്ന ആളാണ് അലക്‌സി മാജിക് അലക്‌സ് മാര്‍ഡന്‍. ഇദ്ദേഹത്തിന്റെ 25ാം ജന്മദിനത്തിന് ലെനല്‍ ഈ ഗിറ്റാര്‍ സമ്മാനമായി നല്‍കി. മാര്‍ഡന്റെ മാന്ത്രിക വിരലിലൂടെ പുതിയ ഈണങ്ങള്‍ ഗിറ്റാറില്‍ നിന്നൊഴുകി. 2004 ല്‍ മാര്‍ഡന്‍ ഗിറ്റാര്‍ വിറ്റതിലൂടെയാണ് ജൂലിയസ് ലേല കമ്പനിയുടെ കൈകളിലെത്തിയത്.












Click it and Unblock the Notifications