കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ അംഗീകരിക്കാനാകില്ലെന്ന് പാലസ്തീന്‍

  • By Meera Balan
Google Oneindia Malayalam News

ഗാസ: ഇസ്രയേല്‍ പാലസ്തീന്‍ പ്രശ്‌നത്തില്‍ അമേരിക്കയുടെ മധ്യവര്‍ത്തി നയം അംഗീകരിക്കാനാകില്ലെന്ന് പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ( പി എല്‍ ഒ) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹനാന്‍ അഷ്‌റാവി പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പാലിക്കുന്നതിന് വേണ്ടിയുള്ള അമേരിക്കയുടെ നിലനില്‍പ്പ് വിശ്വസനീയമല്ലെന്നും അദ്ദേഹം പറഞ്ഞു.2013 മെയ് 19 നാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

പലപ്പോഴും ഇസ്രയേല്‍ ജനതയ്ക്ക് അനുകൂലമായ നിലപാടുകളാണ് അമേരിക്കന്‍ ഭരണകൂടം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലസ്തീനിലെ ഇസ്രയേല്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് ഉത്പ്പാദിപ്പിക്കുന്ന വസ്തുക്കള്‍ തിരിച്ചറിയാന്‍ അവ ലേബല്‍ ചെയ്യണം എന്നും പാലസ്തീന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ മാത്രമേ ഈ ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ പാലസ്തീന്‍ ജനതയ്ക്ക് കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

പാലസ്തീന്‍ ഭൂമി പിടിച്ചെടുക്കുന്നിന് വേണ്ടി ഇസ്രയേലിനെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് അമേരിക്ക ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലസ്തീനിലെ ഇസ്രയേല്‍ അധീന മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് സമാധാന ചര്‍ച്ചകള്‍ 2010 ല്‍ അമേരിക്ക നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ 2013 ല്‍ വീണ്ടും സമാധാന ചര്‍ച്ചകള്‍ക്കായി ഒബാമ ,ജോണ്‍ കെറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

English summary
The role of the US in reviving the Palestinian-Israeli peace negotiations lacks credibility, a Palestinian official said Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X