അഭിമാനകൊലയ്ക്ക് ശേഷം സഹോദരന്‍ ജീവനൊടുക്കി
ഹപുര്‍: സഹോദരിയുടെ പ്രണയബന്ധത്തെപ്പറ്റി അറിഞ്ഞ യുവാവ് സഹോദരിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. നൊയ്ഡയ്ക്ക് സമീപം ഹപൂറില്‍ 2013 മെയ് 18 നാണ് സംഭവം നടക്കുന്നത്. മാതാപിതാക്കള്‍ ബന്ധുവീട്ടില്‍ പോയ സമയത്താണ് യുവാവ് 14 കാരിയായ സഹോദരിയെ കൊലപ്പെടുത്തിയത്.
കൊലപ്പെടുത്തിയതിനു ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിനകത്ത് വച്ച് തന്നെ ഇയാള്‍ കത്തിച്ചു. അതിനുശേഷം ട്രെയിനിനു മുന്നില്‍ ചാടി മരിക്കുകയാണ് യുവാവ് ചെയ്തത്.
തിങ്കളാഴ്ച രാവിലെയാടെയാണ് ഹപൂരിലെ ജസ് രൂപ് നഗറിലെ ഇവരുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പരന്നത്. തുടര്‍ന്ന് അയല്‍ വാസികള്‍ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി പരിശോധിക്കുകയും ചെയ്തു. പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ ശവശരീരം ലഭിക്കുന്നത്.
മരിച്ച യുവാവിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച ആത്മഹത്യക്കുറിപ്പിലാണ് താന്‍ സഹോദരിയെ കൊന്നുവെന്നും മൃതദേഹം കത്തിച്ചുവെന്നും എഴുതിയിരുന്നത്. സഹോദരിയുടെ പ്രണയബന്ധത്തില്‍ മനംനൊന്താണ് കൃത്യം ചെയ്യുന്നതെന്നും അയാള്‍ കത്തില്‍ എഴുതിയിരുന്നു. 23 വയസ്സുകാരനാണ് യുവാവ്.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ച് കൊണ്ടിരിയ്ക്കുന്ന ദുരഭിമാനക്കൊലകളുടെ മറ്റോരു നേര്‍സാക്ഷ്യം കൂടിയാണ് ഈ കൊലപാതകവും












Click it and Unblock the Notifications