ശ്രീശാന്തിന്റെ ഒരോവര്‍;വാതുവെപ്പുകാരന് രണ്ടരക്കോടി
മുംബൈ: ഏഴ് മിനുട്ട് സമയമെടുത്ത് ശ്രീശാന്ത് എറിഞ്ഞ ആറ് പന്തുകളില്‍ വാതുവെപ്പുകാരന് ലാഭം രണ്ടരക്കോടി രൂപ. ദില്ലി പോലീസിന്റേതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വാതുവെപ്പുകാരന്‍ ചന്ദ്രേഷ് പട്ടേലാണ് ശ്രീശാന്തിനെ കരുവാക്കി കോടികള്‍ കൊയ്തത്.
മെയ് ഒന്‍പതിന് പഞ്ചാബ് കിംഗ്‌സ് ഇലവനെതിരെ നടന്ന മത്സരത്തിലാണ് സംഭവം. രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍നിര ബൗളറായ ശ്രീ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റഎ പ്രതീക്ഷകള്‍ തെറ്റിച്ചെങ്കിലും വാതുവെപ്പുകാരോട് പറഞ്ഞ വാക്ക് അക്ഷരം പ്രതി കാത്തു.

ഒരു രാത്രി കൊണ്ട് പട്ടേലിനെ പോലുള്ള വാതുവെപ്പുകാര്‍ കോടിപതികളായി മാറിയപ്പോള്‍ പ്രശസ്തിയുടെയും കളിയുടെ ഒന്നതിയില്‍ നിന്നും നിലംപറ്റെ വീണു അത്രയും സമയം കൊണ്ട് ശ്രീശാന്ത്. മുംബൈ അന്ധേരി സ്വദേശിയാണ് പോലീസ് പിടിയിലായ 14 വാതുവെപ്പുകാരില്‍ ഒരാളായ പട്ടേല്‍. ക്രിക്കറ്റില്‍ മാത്രമല്ല റിയല്‍ എസ്റ്റേറ്റ് രംഗത്തും മഹാരാഷ്ട്രയില്‍ അറിയപ്പെടുന്ന ഇടനിലക്കാരനാണ് പട്ടേല്‍.
എന്നാല്‍ സഹകളിക്കാര്‍ ഒത്തുകളിക്കുന്ന വിവരം ശ്രീശാന്ത് അറിഞ്ഞിരുന്നില്ലെന്നും പോലീസ് കമ്മീഷണര്‍ നീരജ് പട്ടേല്‍ പറഞ്ഞു. താന്‍ മാത്രമാണ് കോഴ വാങ്ങിയിരിക്കുന്നത് എന്ന വിശ്വാസത്തിലായിരുന്നത്രേ ശ്രീശാന്ത്. എന്നാല്‍ ശ്രീശാന്ത് അറിയാതെ ചന്ദിലയും ചവാനും ഇപ്പുറത്ത് അമിത് സിംഗുമായി കരാര്‍ ഉറപ്പിക്കുകയായിരുന്നു.
അധോലോക നായകന്‍ ദാവീദ് ഇബ്രാഹിമിന്റെ സംഘത്തിന് ഒത്തുകളിയുമായി ബന്ധമുണ്ട് എന്ന വാര്‍ത്തകള്‍ പോലീസ് തള്ളിക്കളഞ്ഞു. നിലവില്‍ ഇത്തരമൊരു ബന്ധത്തിന് തെളിവൊന്നും ലഭിച്ചിട്ടില്ല എന്നാണ് പോലീസ് നിലപാട്.












Click it and Unblock the Notifications